- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 79-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അഗ്നിവീറുകൾക്കായി പ്രത്യേക പേഴ്സണൽ വായ്പാ പദ്ധതി അവതരിപ്പിച്ചു. സർക്കാരിൻറെ ഹ്രസ്വകാല അഗ്നിപഥ് റിക്രൂട്ട്മെൻറിനു കീഴിലുള്ള യുവതീ യുവാക്കൾക്കായാണ് ഇത്. ഈ പദ്ധതിയനുസരിച്ച് എസ്ബിഐയിൽ ശമ്പള അക്കൗണ്ടുള്ള അഗ്നിവീറുകൾക്ക് വസ്തു ഈടില്ലാതെ 4 ലക്ഷം രൂപ വരെ പേഴ്സണൽ വായ്പകൾ ലഭിക്കുകയും പ്രോസസ്സസിങ് ഫീസ് പൂർണമായി ഒഴിവാക്കി നൽകുകയും ചെയ്യും. അഗ്നിപഥ് പദ്ധതിയുടെ വ്യവസ്ഥകൾക്ക് അനുസരിച്ചാവും തിരിച്ചടവു കാലാവധി. ഏറ്റവും സൗകര്യപ്രദമായ രീതിയിലും പ്രയോജനകരമായ രീതിയിലുമാകും തിരച്ചടവ്. ഇവയ്ക്കെല്ലാം പുറമേ പ്രതിരോധ സേനാംഗങ്ങൾക്ക് 2025 സെപ്റ്റംബർ 30 വരെ 10.50 ശതമാനമെന്ന ഏറ്റവും കുറഞ്ഞ ഫ്ളാറ്റ് പലിശ നിരക്കും ലഭ്യമാക്കും.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അഗ്നിവീറുകൾക്കായുള്ള ഈ സവിശേഷമായ പദ്ധതി അവതരിപ്പിക്കാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് എസ്ബിഐ ചെയർമാൻ സി എസ് സെട്ടി പറഞ്ഞു. പ്രതിബദ്ധതയോടും ധൈര്യത്തോടും കൂടി രാജ്യത്തെ സേവിക്കുന്നവരാണവർ നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന അവർ അചഞ്ചലമായ പിന്തുണ അർഹിക്കുന്നു. അവരാണ് നമ്മുടെ ഭാവി രൂപപ്പെടുത്തുന്നത്. പ്രോസസ്സിങ് ഫീസ് ഇല്ലാത്തത് കേവലം തുടക്കം മാത്രമാണെന്നും ഇന്ത്യയെ ശാക്തീകരിക്കുന്ന ശക്തരായവർക്ക് വേണ്ടിയുള്ള സേവനങ്ങൾ അവതരിപ്പിക്കുന്നത് തങ്ങൾ വരും വർഷങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സായുധ സേനാംഗങ്ങളുടെ ക്ഷേമത്തിനായി ദീർഘകാലമായി ബാങ്ക് പിന്തുടർന്നു വരുന്ന ഡിഫൻസ് സാലറി പാക്കേജ് ഉൾപ്പെടെയുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കങ്ങൾ ഇവ അഗ്നിവീറുകൾക്കും ലഭ്യമാണ്. സീറോ ബാലൻസ് അക്കൗണ്ടുകൽ, സൗജന്യ അന്താരാഷ്ട്ര ഗോൾഡ് ഡെബിറ്റ് കാർഡുകൾ, രാജ്യമൊട്ടാകെയുള്ള എസ്ബിഐ എടിഎമ്മുകളിൽ പരിധിയില്ലാത്ത സൗജന്യ എടിഎം ഇടപാടുകൾ, ഡെബിറ്റ് കാർഡുകളുടെ വാർഷിക ചാർജുകൾ ഒഴിവാക്കൽ, കോംപ്ലിമെൻററി വ്യക്തിഗത അപകട ഇൻഷുറൻസ് (50 ലക്ഷം രൂപ), വ്യോമ അപകടം ഇൻഷുറൻസ് (ഒരു കോടി രൂപ) തുടങ്ങിയവയ്ക്ക് ഒപ്പം 50 ലക്ഷം രൂപ വരെയുള്ള സ്ഥിര വൈകല്യ ആനുകൂല്യങ്ങൾ അടക്കമുള്ള മറ്റു നേട്ടങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.