- Trending Now:
വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് തൊഴിലവസമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ചാനല്‍ മാനേജര്‍ തസ്തികയിലേക്ക് 600-ലധികം ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിസിറ്റ് ചെയ്ത് അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 641 ഒഴിവുകള്‍ നികത്തും. ഷോര്‍ട്ട്ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ബാങ്ക് ചെക്ക് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക; പുതിയ റിസര്‍വ് ബാങ്ക് നിയമങ്ങള്‍ ഇങ്ങനെ... Read More
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 7 ആണ്.ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ - (CMF-AC): 503,ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ - (CMS-AC): 130,സപ്പോര്‍ട്ട് ഓഫീസര്‍- (SO-AC): 8 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ - (CMF-AC): പ്രതിമാസം 36,000 രൂപ,ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ - (CMS-AC): പ്രതിമാസം 41,000 രൂപ,സപ്പോര്‍ട്ട് ഓഫീസര്‍ - (SO-AC): പ്രതിമാസം 41,000 രൂപ എന്നിങ്ങനെയാണ് ശമ്പളം.അപേക്ഷ സമര്‍പ്പിക്കാന്‍ എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക - www.sbi.co.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.