- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സ്വകാര്യ ഇൻഷൂറൻസ് സ്ഥാപനങ്ങളിൽ ഒന്നായ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് ഏറ്റവും പുതിയ പരിരക്ഷാ പദ്ധതിയായ എസ്ബിഐ ലൈഫ് സ്മാർട്ട് ഷീൽഡ് പ്ലസ് അവതരിപ്പിച്ചു. വ്യക്തികൾക്കുള്ള നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ് രീതിയിലെ പൂർണമായും റിസ്ക് ലൈഫ് ഇൻഷൂറൻസ് വിഭാഗത്തിലുള്ള ഈ പദ്ധതി ഇന്നത്തെ ഉപഭോക്താക്കളുടെ വളർന്നു വരുന്ന പരിരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ഭാവിയിലേക്ക് ഉതകുന്ന രീതിയിലെ എസ്ബിഐ ലൈഫ് സ്മാർട്ട് ഷീൽഡ് പ്ലസ് അനുയോജ്യമായ രീതിയിൽ തരം തിരിക്കാവുന്നതും ഉയർന്ന തോതിലുള്ളതുമായ ടേം ഇൻഷൂറൻസ് പദ്ധതികളാണ് ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിലെ നിർണായക നാഴികക്കല്ലുകൾക്കിടെ ഉയർന്നു വരുന്ന ചുമതലകൾക്ക് അനുസരിച്ചു ലഭ്യമാക്കുന്നത്.
ദീർഘകാല പരിരക്ഷാ ആസൂത്രണം കൂടുതൽ സുഗമവും അർത്ഥവത്തും ആക്കുന്ന രീതിയിലാണ് എസ്ബിഐ ലൈഫിൻറെ സ്മാർട്ട് ഷീൽഡ് പ്ലസ് രൂപകൽപന ചെയ്തിട്ടുള്ളത്. ലെവൽ കവർ, ഇൻക്രീസിങ് കവർ, ലെവൽ കവർ വിത്ത് ഫ്യൂചർ പ്രൂഫിങ് ബെനഫിറ്റ് എന്നിങ്ങനെ വ്യക്തികൾക്ക് അവരുടെ ജീവിത പരിരക്ഷ ആവശ്യങ്ങൾക്ക് അനുസൃതമായി തെരഞ്ഞെടുക്കാം. പരിരക്ഷാ തുക ഓരോ വർഷവും അഞ്ചു ശതമാനം സാധാരണ നിരക്കിൽ ഉയർന്ന് പരമാവധി 200 ശതമാനം വരെ എത്തുന്നതാണ് ഇൻക്രീസിങ് കവർ ആനുകൂല്യം. ലെവൽ വിത്ത് ഫ്യൂചർ പ്രൂഫിങ് ബെനഫിറ്റ് രീതിയിൽ പോളിസി ഉടമകൾക്ക് വിവാഹം, കുട്ടികളുടെ ജനനം, വീടു വാങ്ങൽ തുടങ്ങിയ ജീവിതത്തിലെ നാഴികക്കല്ലുകളുടെ വേളയിൽ അധികമായ മെഡിക്കൽ അണ്ടർറൈറ്റിങ് കൂടാതെ ജീവിത പരിരക്ഷ ഉയർത്താനാവും. മരണാനന്തര ആനുകൂല്യങ്ങൾ ഒറ്റത്തുകയായോ തവണകളായോ ഇവ രണ്ടും സംയോജിപ്പിച്ചോ അവകാശിക്കു നൽകാൻ സാധിക്കുന്ന രീതികൾ ഇതിലൂടെ തെരഞ്ഞെടുക്കാം.
ഭാര്യാ ഭർത്താക്കൻമാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന ബെറ്റർ ഹാഫ് ബെനഫിറ്റ് അടക്കമുള്ള തെരഞ്ഞെടുക്കാവുന്ന സവിശേഷതകളും ഇതോടൊപ്പമുണ്ട്. ജീവിച്ചിരിക്കുന്നയാൾക്ക് പരിരക്ഷ നേടിയിരുന്ന വ്യക്തി തെരഞ്ഞെടുത്ത പരിരക്ഷാ തുകയുടെ 50 ശതമാനമോ 25 ലക്ഷം രൂപയോ ഏതാണ് കുറവ് എന്ന നിലയിൽ അധിക പരിരക്ഷയും ലഭിക്കും. ജീവിത പങ്കാളിയുടെ വിയോഗത്തിൻറെ വേളയിൽ സാമ്പത്തിക പരിരക്ഷ ഇതിലൂടെ ഉറപ്പാക്കാം. ഇത്തരം അവസ്ഥകളിൽ മരണാനന്തര ആനുകൂല്യം ലഭിക്കുകയും പിന്നീട് പ്രീമിയം അടക്കേണ്ട ആവശ്യം ഇല്ലാത്തതുമായിരിക്കും. ജീവിത പങ്കാളിയുടെ പരിരക്ഷ 60 വയസു വരെ തുടരും. എസ്ബിഐ ലൈഫ് അപകട ആനുകൂല്യ റൈഡറുകളും ഈ പദ്ധതിക്ക് ഒപ്പം ലഭിക്കും. അപകട മരണം, ഭാഗിക സ്ഥിര വൈകല്യം എന്നിവയ്ക്ക് ഇതിലൂടെ പരിരക്ഷ ലഭിക്കുന്നത് മൂലം അപ്രതീക്ഷിത വേളകളിൽ സമഗ്ര സാമ്പത്തിക സംരക്ഷണം ഉറപ്പാക്കും.
കൂടുതൽ വിവരങ്ങൾ അറിയാനായി ഈ ലിങ്കിൽ ക്ലിക്കു ചെയ്യുക: https://www.sbilife.co.in/en/individual-life-insurance/protection-plans/smart-shield-plus
നമ്മുടെ രാജ്യം നിർണായക സാമ്പത്തിക മാറ്റങ്ങളിലൂടെ കടന്നു പോകുകയാണെന്നും സാമ്പത്തിക പരിരക്ഷയെ കുറിച്ചും ആസൂത്രണത്തെ കുറിച്ചും ഉള്ള അവബോധവും ഇതോടൊപ്പം വളരുന്നുണ്ടെന്നും പദ്ധതി അവതരിപ്പിക്കുന്നതിനെ കുറിച്ചു സംസാരിക്കവെ എസ്ബിഐ ലൈഫ് ഇൻഷൂറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസറും പ്രസിഡൻറുമായ എം ആനന്ദ് പറഞ്ഞു. വ്യക്തികൾ പുതുതായി ഉടലെടുക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ കൂടുതലായ ഇൻഷൂറൻസ് തേടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയെല്ലാം കണക്കിലെടുത്തു കൊണ്ടാണ് എസ്ബിഐ ലൈഫ് സ്മാർട്ട് ഷീൽഡ് പ്ലസ് അവതരിപ്പിക്കുന്നത്. പരമ്പരാഗത ഇൻഷൂറൻസ് പോളിസികളേക്കാൾ മുന്നോട്ടു പോയി ജീവിതത്തിൻറെ വിവിധ ഘട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉയർച്ചയും ഉൾപ്പെടുത്തി വ്യക്തികളെ ശാക്തീകരിക്കുകയാണിതിലൂടെ ചെയ്യുന്നത്. യഥാർത്ഥത്തിൽ അവർക്കു പ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതവരെ സഹായിക്കും. ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്കും ഇതു സഹായകമാകും. തങ്ങളുടെ പ്രതീക്ഷകളിലും കുടുംബത്തിലും വ്യക്തികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നതും സാമ്പത്തിക സുരക്ഷയെ കുറിച്ച് ആത്മവിശ്വാസം ഉണ്ടാകുന്നതും വ്യക്തികൾക്കു സ്വാതന്ത്ര്യം നൽകുമെന്ന് എസ്ബ്ഐ ലൈഫ് വിശ്വസിക്കുന്നു. ഇതിലൂടെ അവർക്ക് കേവലം പരിരക്ഷ നൽകുക മാത്രമല്ല, നാളേയ്ക്കായി തയ്യാറെടുത്തു മുന്നോട്ടു പോകാൻ സഹായിക്കുകയും ഇന്ന് കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അവസരം നൽകുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറു വയസു വരെയുള്ള ഹോൾ ലൈഫ് ഓപ്ഷൻ, താങ്ങാനാവുന്ന പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ, വനിതകൾക്കുള്ള പരിരക്ഷ, വിവിധ പ്രീമിയം അടക്കൽ കാലാവധികൾ തുടങ്ങിയവയുമായി എസ്ബിഐ സ്മാർട്ട് ഷീൽഡ് പ്ലസ് എല്ലാ പ്രായത്തിലും വരുമാനത്തിലും ഉള്ള ഉപഭോക്താക്കൾക്കായി സവിശേഷമായി തയ്യാറാക്കിയതാണ്.
ഫിസിക്കൽ. ഡിജിറ്റൽ ചാനലുകളിലൂടെ ലളിതമായ ഡോക്യുമെൻറേഷനുകളുമായി ഈ പദ്ധതി ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.