Sections

പഞ്ചാബ് നാഷണൽ ബാങ്ക് - ജിഇഎം പങ്കാളിത്തം

Wednesday, Apr 08, 2026
Reported By Admin
PNB Partners with GeM Sahay to Provide Quick Loans for MSME Sellers in India

ന്യൂഡൽഹി: ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിലെ (ജിഇഎം) വിൽപനക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ജിഇഎമ്മുമായി ധാരണാപത്രം ഒപ്പിട്ടു. ഇതോടെ ജിഇഎം സഹായ് പോർട്ടലിൽ വായ്പാ ദാതാവായി പിഎൻബി ഔദ്യോഗികമായി പങ്കുചേർന്നു. ജിഇഎം സഹായ് അഡീഷണൽ സിഇഒ അജിത് ബി. ചവാൻ, പിഎൻബി ജനറൽ മാനേജർ അതിഷ് കുമാർ റൗട്ട് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.

ഈ സഹകരണം വഴി ജിഇഎം പർച്ചേസ് ഓർഡറുകൾ ഈടായി നൽകി വിൽപനക്കാർക്ക് വളരെ വേഗത്തിൽ ഹ്രസ്വകാല വായ്പകൾ സ്വന്തമാക്കാൻ സാധിക്കും. പ്രവർത്തന മൂലധനത്തിനായി ബുദ്ധിമുട്ടുന്ന എംഎസ്എംഇ സംരംഭകർക്ക് ഈടില്ലാതെ കൃത്യസമയത്ത് വായ്പ ലഭ്യമാകുന്നത് വലിയ ആശ്വാസമാകും. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ പേപ്പർ രഹിതമായാണ് വായ്പാ നടപടികൾ പൂർത്തിയാക്കുന്നത്.

ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും സംഭരണ പ്രക്രിയയിലെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ബാങ്കിന്റെ സാമ്പത്തിക പിന്തുണ സഹായിക്കുമെന്നും പിഎൻബി ജനറൽ മാനേജർ അതിഷ് കുമാർ റൗട്ട് പറഞ്ഞു. വായപാ നടപടികളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ചെറുകിട ബിസിനസ്സുകളുടെ വളർച്ച ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.