- Trending Now:
കൊച്ചി: എൻപിസിഐ ഭീം സർവ്വീസസ് വികസിപ്പിച്ച ഡിജിറ്റൽ പെയ്മെൻറ് സംവിധാനമായ ഭീം പെയ്മെൻറ് ആപ്പ് തങ്ങളുടെ 'മഹി വേ' കാമ്പെയിനു തുടക്കം കുറിച്ചു. ഉപഭോക്താക്കൾക്ക് പണമടക്കലുകൾ തൽക്ഷണം പൂർത്തിയാക്കാനാവുന്ന വ്യക്തവും ആശ്രയിക്കാവുന്നതുമായ തെരഞ്ഞെടുപ്പായി ഭീമിനെ ചൂണ്ടിക്കാട്ടുന്നതാണ് ഈ കാമ്പെയിൻ. വിശ്വാസ്യതയിൽ അധിഷ്ഠിതമായ ഇന്ത്യയുടെ പണവുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ഭീം പെയ്മെൻറ് ആപ്പ് അവതരിപ്പിക്കുന്ന സൗകര്യപ്രദവും സുരക്ഷിതവുമായ സംവിധാനങ്ങളെയാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നത്. പുതിയ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും ആത്മവിശ്വാസം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയെയാണ് ഈ സമ്പൂർണ കാമ്പെയിനിലൂടെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻറെ ശാന്തവും ആശ്രയിക്കാവുന്നതുമായ വ്യക്തിത്വം ഭീം പെയ്മെൻറ് ആപ്പ് ഉപഭോക്താക്കൾക്കു നൽകുന്ന അനുഭവങ്ങളുമായി ചേർന്നു നിൽക്കുന്നതാണ്. ഭീം ആപ്പിലൂടെ പണം അടക്കൂ, അതാണ് മഹത്തായ മാർഗം എന്ന ആശയത്തിലൂടെ കെട്ടിപ്പടുത്ത കാമ്പെയിൻ വിവിധ പെയ്മെൻറ് സംവിധാനങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ ഓരോ ദിവസവും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയും ലളിതവും ആശ്രയിക്കാവുന്നതുമായ മാർഗത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പെയ്മെൻറുകൾ വേഗത്തിൽ ബുദ്ധിമുട്ടില്ലാതെ നടക്കുന്നതും തൽക്ഷണ റിവാർഡുകളും ചൂണ്ടിക്കാട്ടി ഭീം സ്കാൻ ആൻറ് പേ അനുഭവങ്ങളും ഈ ഫിലിമിലൂടെ അവതരിപ്പിക്കുന്നു.
ഇന്ത്യയിൽ ജനങ്ങൾ ഡിജിറ്റൽ പെയ്മെൻറുകൾ സ്വാഗതം ചെയ്യുകയും ഉപയോഗിക്കുകയുംചെയ്യുന്നതിൽ വിശ്വാസ്യത വലിയൊരു പങ്കാണു വഹിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എൻപിസിഐ ഭീം സർവ്വീസസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ലളിത നടരാജ് ചൂണ്ടിക്കാട്ടി. ഇതു സ്വീകരിക്കുന്നതു വ്യാപകമാകുമ്പോൾ ഉപഭോക്താക്കൾ ലാളിത്യവും വിശ്വാസ്യതയും തേടും. ഓരോ ഇടപാടും സുരക്ഷിതമാണെന്നും അവർക്ക് ഉറപ്പുണ്ടാകണം. ആശയക്കുഴപ്പങ്ങളും കാലതാമസവും ഇല്ലാതെ പെയ്മെൻറുകൾ നടക്കുന്നതിനെ കുറിച്ചാണ് തങ്ങളുടെ മഹി വേ കാമ്പെയിനിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഭീം പെയ്മെൻറ്സ് ആപ്പിലൂടെ വിശ്വസനീയവും എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതുമായ പെയ്മെൻറ് അനുഭവങ്ങൾ തങ്ങൾ രാജ്യത്തുടനീളം ലഭ്യമാക്കുകയാണെന്നും ലളിത നടരാജ് പറഞ്ഞു.
ടിൽറ്റ് ബ്രാൻഡ് സൊലൂഷൻസ് ആശയാവിഷ്ക്കാരം നടത്തിയ ഈ കാമ്പെയിൻ ടിവി, ഡിജിറ്റൽ സംവിധാനങ്ങൾ, സിനിമ, ഔട്ട്ഡോർ മീഡിയ എന്നിവിടങ്ങളിലൂടെ അവതരിപ്പിക്കും. ഈ കാമ്പെയിൻ 25 സെക്കൻറ് ഫോർമാറ്റിലാണ് പുറത്തിറക്കിയത്. ഡിജിറ്റൽ, സോഷ്യൽ മീഡിയ ദൃശ്യത വർധിപ്പിക്കാൻ 10, 15 സെക്കൻഡ് എഡിറ്റുകളും ഉണ്ടാകും. ഭീമിൻറെ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള സമീപനത്തിൻറെ അടിസ്ഥാനത്തിൽ ഈ കാമ്പെയിൻ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തമിഴ്, തെലുഗു, കന്നഡ, ബംഗാളി, ഗുജറാത്തി, ഒഡിയ, അസ്സാമീസ് എന്നീ 11 ഭാഷകളിൽ ലഭ്യമാക്കും.
കേവലം ക്രിക്കറ്റ് ഇതിഹാസം എന്ന നിലയിൽ മാത്രമല്ല, ലളിതമായ തീരുമാനങ്ങളിൽ ശാന്തതയും വ്യക്തതയും നൽകുന്ന ഒരു വ്യക്തിയെ പോലെയാണ് ധോണിയെ മഹി വേയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടിൽറ്റ് ബ്രാൻഡ് സൊലൂഷൻസ് പ്രസിഡൻറും ക്രിയേറ്റീവ് വിഭാഗം മേധാവിയുമായ കുഷാഗർ തുലി പറഞ്ഞു. യഥാർത്ഥ പെയ്മെൻറ് സേവനത്തിലേക്ക് എത്തിക്കുന്ന ഈ കാമ്പെയിൽ അവരെ ബുദ്ധിമുട്ടില്ലാതെ സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതായി വ്യക്തമാക്കുന്നു. വിശ്വസനീയവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പായി ഭീമിനെ ചൂണ്ടിക്കാട്ടി ദൈനംദിന ജീവിതത്തിലേക്കു സ്വാഭാവികമായി അതിനെ എത്തിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.