- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പായ യോനോ 2.0 അവതരിപ്പിച്ചു. മൊബൈൽ ബാങ്കിംഗും നെറ്റ് ബാങ്കിംഗും ഉൾക്കൊള്ളുന്ന ഈ പുതിയ പ്ലാറ്റ്ഫോം കഴിഞ്ഞ എട്ട് വർഷങ്ങളായുള്ള യോനോയുടെ മാറ്റങ്ങൾക്ക് പുതു ഊർജം പകരുകയും 50 കോടിയിലധികം വരുന്ന ഉപഭോക്താക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഒരൊറ്റ ഇന്റർഫേസിൽ മൊബൈൽ ബാങ്കിംഗും ഇന്റർനെറ്റ് ബാങ്കിംഗും ഉറപ്പാക്കുന്നതിലൂടെ രണ്ട് തരത്തിലുള്ള ഇടപാടുകൾ ഒരൊറ്റ ആപ്പിൽ സാധ്യമാക്കുകയാണ് യോനോ 2.0. ഒരു മൊബൈൽ ആപ്പിനപ്പുറമായി ഒരു സമഗ്ര ഡിജിറ്റൽ ബാങ്കിംഗ് ഇക്കോസിസ്റ്റമാണ് ഇതിലൂടെ എസ്ബിഐ ലക്ഷ്യമിടുന്നത്.
നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കുന്ന പുതിയ യോനോ ആപ്പ് ഉടൻ തന്നെ 15 ഭാഷകളിലേക്ക് കൂടി വിപുലീകരിക്കും. ഇതിലൂടെ എല്ലാവർക്കും ലളിതമായ ബാങ്കിംഗ് ഉറപ്പാക്കാനാകും. കെവൈസി, റീ-കെവൈസി നടപടികൾ ലളിതമാക്കണമെന്ന എസ്ബിഐ ചെയർമാൻ സി.എസ്. ഷെട്ടിയുടെ കാഴ്ച്ചപ്പാടിന് അനുസൃതമായി ആവർത്തിച്ചുള്ള വെരിഫിക്കേഷനുകൾ ഒഴിവാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. കൂടാതെ ഇനി മുതൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഇല്ലാതെ തന്നെ മൊബൈൽ ബാങ്കിംഗ് സാധ്യമാകും.
സൈബർ തട്ടിപ്പുകളിൽ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപഭോക്താവിന്റെ എല്ലാ അക്കൗണ്ടുകൾക്കും ഇലക്ട്രോണിക് ലോക്ക് സംവിധാനമായ സെക്വർ ലോക്കും പുതിയ യോനോ ആപ്പിലുണ്ട്. ഇതിന് പുറമെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കുന്ന ഡെവലപ്മെന്റ്, സെക്യൂരിറ്റി, ഓപ്പറേഷൻസ് സമീപനവും കേന്ദ്രീകൃത ഓതന്റിഫിക്കേഷനും ഇതിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.