- Trending Now:
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ എസ്ബിഐ ജനറൽ ഇൻഷുറൻസ് 7376 കോടി രൂപയുടെ മൊത്തം പ്രീമിയവുമായി 10.7 ശതമാനം വളർച്ച കൈവരിച്ചു. ഈ മേഖലയിൽ 7.3 ശതമാനം മാത്രം വളർച്ച നേടിയ പശ്ചാത്തലത്തിലാണ് എസ്ബിഐ ജനറൽ ഇൻഷുറൻസിൻറെ ഈ മികച്ച പ്രകടനം.
കമ്പനിയുടെ സ്വകാര്യ വിപണി വിഹിതം മുൻ സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിലെ 6.45 ശതമാനത്തിൽ നിന്ന് 6.83 ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്. 41 ശതമാനം വളർച്ച കൈവരിച്ച ആരോഗ്യ ഇൻഷുറൻസ്, 48 ശതമാനം വളർച്ച കൈവരിച്ച വ്യക്തിഗത അപകട ഇൻഷുറൻസ്, 17 ശതമാനം വളർച്ച കൈവരിച്ച വാഹന ഇൻഷുറൻസ് തുടങ്ങിയവ നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ കൈവരിച്ച ഈ നേട്ടത്തിനു പിന്തുണയേകി.
ഈ കാലയളവിൽ 422 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്. 2.13 മടങ്ങ് എന്ന ശക്തമായ സോൾവൻസി അനുപാതവും കമ്പനി നിലനിർത്തുന്നുണ്ട്.
മൊത്തത്തിൽ ഈ വ്യവസായ മേഖല കൈവരിച്ചതിനേക്കാൾ 1.4 മടങ്ങ് വേഗത്തിലാണ് തങ്ങളുടെ വളർച്ചയെന്നാണ് അർധ വാർഷിക പ്രവർത്തന ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് എസ്ബിഐ ജനറൽ ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീൻ ചന്ദ്ര ഝാ പറഞ്ഞു. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടേയും ആരോഗ്യ ഇൻഷുറൻസ് മാത്രം കൈകാര്യം ചെയ്യുന്ന ഇൻഷുറൻസ് കമ്പനികളുടേയും പ്രകടനവുമായി താരതമ്യം ചെയ്താൽ മൂന്നു മടങ്ങാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി തങ്ങളുടെ വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുകയും ആഴത്തിലുള്ള പങ്കാളിത്തങ്ങളിൽ ഏർപ്പെടുകയും ഡിജിറ്റൽ ശേഷി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൻ തോതിൽ വളർച്ച കൈവരിക്കാൻ ഇതു സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.