- Trending Now:
ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഉടന്‍ സാധ്യത കാണുന്നില്ലെന്ന് സൂചന നല്‍കി എസ്ബിഐ. സ്റ്റേറ്റ് ബാങ്കിന്റെ യുപി ഐ പ്ലാറ്റ്ഫോമും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പ്രവേശനം നിഷേധിച്ചു. അതായത് സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും യുപി ഐ വഴി ക്രിപ്‌റ്റോ കറന്‍സി വാങ്ങുവാന്‍ സാധ്യമല്ല. കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് ക്രിപ്‌റ്റോ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള പണം കൈമാറ്റത്തിന് പല ബാങ്കുകളും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
എങ്കിലും യുപി ഐ വഴിയുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നടക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ യുപി ഐ വഴിയുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ സ്റ്റേറ്റ് ബാങ്ക് അനുവദിക്കില്ല എന്ന തീരുമാനത്തോടെ ആ വഴിയും പൂര്‍ണമായും അടഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സി എക്‌സ്ചഞ്ചുകളെ ദോഷകരമായി ബാധിക്കും.
എന്താണ് ഡിജിറ്റല്‍ കറന്‍സി?... Read More
സ്റ്റേറ്റ് ബാങ്കിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയിലെ മറ്റു ബാങ്കുകളും, അവരുടെ യുപി ഐ പ്ലാറ്റുഫോമുകളില്‍നിന്നും ക്രിപ്‌റ്റോ ഇടപാടുകളെ വിലക്കുവാന്‍ സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് ക്രിപ്‌റ്റോകറന്‍സികളെ പൂര്‍ണമായി അംഗീകരിക്കാത്തതും എന്നാല്‍ നിരോധിക്കുമെന്ന് പറയാത്തതും ഇവയുടെ ഇടപാടില്‍ ഒരു പുകമറ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ യുപിഐയെ വികസിപ്പിച്ചെടുത്ത നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കുമെന്ന് പറഞ്ഞിട്ടുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.