- Trending Now:
കൊച്ചി: തമിഴ്നാട്ടിലെയും ദക്ഷിണേന്ത്യയിലെയും ഏറ്റവും വലിയ കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ് കേന്ദ്രീകൃത റീട്ടെയിൽ കമ്പനിയായ സത്യ ഏജൻസീസ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകൾ (ഡിആർഎച്ച്പി) സമർപ്പിച്ചു. എൽജി, ബ്ലൂ സ്റ്റാർ, ഡെയ്കിൻ, വേൾപൂൾ, ഹയർ, സോണി, ഹാവെൽസ്, പാനസോണിക് തുടങ്ങിയ പ്രമുഖ ഇലക്ട്രോണിക്സ്, ഉപകരണ ബ്രാൻഡുകളുമായി വാണിജ്യ ബന്ധമുള്ള കമ്പനി ഐപിഒയിലൂടെ 600 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
300 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 300 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആനന്ദ് രതി അഡൈ്വസേഴ്സ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.