Sections

അനന്യ ബിർള നേതൃത്വം നൽകുന്ന സ്വതന്ത്ര മൈക്രോഫിൻ ഐപിഒയ്ക്ക്

Monday, Aug 17, 2026
Reported By Admin
Svatantra Microfin Files DRHP for ₹3,000 Crore IPO

കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിന്റെ പാരമ്പര്യത്തിൽ പുതുതലമുറയുടെ പ്രതിനിധിയായ അനന്യ ബിർള നേതൃത്വം നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ സ്വതന്ത്ര മൈക്രോഫിൻ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകൾ (ഡിആർഎച്ച്പി- ) സമർപ്പിച്ചു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കുടുംബങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കാനും താഴെത്തട്ടിലുള്ള സംരംഭകരെ ശാക്തീകരിക്കാനും സഹായിക്കുകയും എല്ലാവരെയും ഉൾക്കൊള്ളുക എന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനി ഐപിഒയിലൂടെ 3000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

1,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, അവെൻഡസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.