Sections

സരസ് മേള: പൈതൃക കരകൗശല ഉൽപ്പന്നങ്ങളുമായി കൊല്ലം കുടുംബശ്രീ അംഗങ്ങൾ

Sunday, Dec 31, 2023
Reported By Admin
National Saras Mela

കൈതോല കൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങളുമായി ദേശീയ സരസ് മേളയിൽ ജനശ്രദ്ധയാകർഷിക്കുകയാണ് ഒരുമ പൈതൃക കരകൗശല സ്വയം സഹായ സംഘാഗംങ്ങൾ. പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗങ്ങൾ കുറച്ച് പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളിലേക്കുള്ള  മടക്കം ഓർമപ്പെടുത്തുകയാണ് ഈ കുടുംബശ്രീ അംഗങ്ങൾ.

കൈതോല  കൊണ്ടുള്ള പായ, തടുക്ക്, ഫയൽ, പെൻ സ്റ്റാന്റ്, ടേബിൾ മാറ്റ്, ആഭരണപ്പെട്ടി, സഞ്ചി, തൊപ്പി, യോഗ മാറ്റ്, ബാഗ്, പേഴ്‌സ് തുടങ്ങി കൈതോല കൊണ്ടുള്ള പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കും. കൊല്ലം ജില്ലയിലെ  തഴവ സി.ഡി.എസിലെ പത്ത് കുടുംബശ്രീ അംഗങ്ങളാണ്  ഈ ഉൽപന്നങ്ങളുടെ പിന്നിൽ. അഞ്ചുവർഷമായി കുടുംബശ്രീയുടെ പിന്തുണയോടെ ഇവർ പൈതൃക കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു.

സമീപ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന കൈതോലയാണ്  ഉല്പന്ന നിർമ്മാണത്തിനായി ഇവർ ഉപയോഗിക്കുന്നത്. ഉറവിടത്തിൽ നിന്നും അസംസ്‌കൃത വസ്തു ശേഖരിക്കുന്നത് മുതൽ  ഉൽപ്പന്നമാകുന്നത് വരെയുള്ള  ഓരോ പ്രക്രിയയും കാലതാമസം ഉള്ളതാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും സരസ് മേളയിൽ  പങ്കെടുക്കാൻ ആയതിലുള്ള  സന്തോഷത്തിലാണ് ഈ കുടുംബശ്രീ അംഗങ്ങൾ.  സ്ഥിരമായി കൈതോല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ  നടുവേദന, വാതം മുതലായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ശാശ്വതമായി പരിഹാരം കാണാനാകുമെന്ന് ഇവർ ഉറപ്പു നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.