Sections

സംഗീത ജിൻഡാലിന് ഫ്രാൻസ് സർക്കാരിൻറെ കലാ-സാഹിത്യ ബഹുമതിയായ നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് സമ്മാനിച്ചു

Saturday, Sep 27, 2025
Reported By Admin
Sangita Jindal Honoured with France’s Arts & Letters Award

കൊച്ചി: ഫ്രാൻസിൻറെ ഏറ്റവും പ്രശസ്തമായ ബഹുമതികളിലൊന്നായ കലാ-സാഹിത്യ ബഹുമതിയായ ''നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ' ജെഎസ് ഡബ്ല്യു ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാലിന് സമ്മാനിച്ചു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തോ മുംബൈയിൽ വെച്ച് ഈ ബഹുമതി നൽകിയത്. ഇന്ത്യയിലെ കല, സംസ്കാരം, പൈതൃക സംരക്ഷണം എന്നീ മേഖലകളിലെ സംഗീത ജിൻഡാലിൻറെ മികച്ച സംഭാവനകളെയും ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അർപ്പണബോധത്തെയും മാനിച്ചാണ് ഈ അവാർഡ് നൽകിയത്.

ജെഎസ്ഡബ്ല്യു ഫൗണ്ടേഷൻ മേധാവി എന്ന നിലയിൽ സംഗീത ജിൻഡാലിൻറെ പ്രവർത്തനങ്ങളിൽ സംസ്കാരത്തിന് പ്രഥമ സ്ഥാനം നൽകുകയും ഫ്രാൻസുമായി സജീവമായ പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഹമ്പി ആർട്ട് ലാബ്സിലെ ആർട്ടിസ്റ്റ് റെസിഡൻസികളിലൂടെ ഇന്ത്യൻ, ഫ്രഞ്ച് കലാകാരന്മാർ തമ്മിൽ ബന്ധിപ്പിക്കുന്ന അർത്ഥപൂർണ്ണമായ ഇടങ്ങൾ അവർ സൃഷ്ടിച്ചു. 2024-ൽ പാരീസ് ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് ഫ്രാൻസുമായി സഹകരിച്ച് കലയും കായികവും തമ്മിലുള്ള സംവാദത്തെ മുൻനിറുത്തി. ഈ വർഷാവസാനത്തോടെ പാരീസിലെ മൊബിലിയർ നാഷണലിൽ സംഘടിപ്പിക്കുന്ന ''ടെക്സ്റ്റൈൽ മാറ്റേഴ്സ്'' എന്ന പ്രദർശനത്തിലും അവർ പങ്കുചേരും.

അഭിനിവേശം, കാഴ്ചപ്പാട്, ഉദാരത എന്നിവയിലൂടെ ജിൻഡാൽ ഇന്ത്യയുടെ സാംസ്കാരിക രംഗത്തെ സമൃദ്ധമാക്കുകയും രണ്ട് രാജ്യങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. ഈ ബഹുമതി അവരുടെ നേട്ടങ്ങൾക്കും സാംസ്കാരിക ബന്ധങ്ങൾ സഥാപിക്കാനുള്ള പ്രതിബദ്ധതയ്ക്കും ഫ്രാൻസിനുള്ള അഗാധമായ നന്ദിയും ആദരവുമാണ്. ഇത് തങ്ങളുടെ രാജ്യവുമായുള്ള വളരെ ഫലപ്രദമായ സഹകരണത്തിൻറെയും സംവാദത്തിൻറെയും തുടക്കം മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തോ പറഞ്ഞു.

ഫ്രാൻസിൻറ ഈ ബഹുമതിയെ വളരെ ആദരവോടെ സ്വീകരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ അർഥവത്തായ സാംസ്കാരിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം, ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു. സഹകരിച്ച് പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച നിരവധി കലാകാരന്മാർക്കും കരകൗശല വിദഗ്ദ്ധർക്കും പൈതൃക സംരക്ഷകർക്കും സ്ഥാപനങ്ങൾക്കുമുള്ള ആദരവായി ഈ ബഹുമതിയെ കാണുന്നുവെന്ന് ബഹുമതി സ്വീകരിച്ചുകൊണ്ട് സംഗീത ജിൻഡാൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.