Sections

സെയിൽസ് മാനും പ്രായവും

Friday, Sep 01, 2023
Reported By Soumya
Sales Men

40 വയസ്സിന് മുകളിലുള്ള സെയിൽസ്മാൻമാർ സെയിൽസിൽ ഗുണകരമല്ല എന്നുള്ള ഒരു തെറ്റായ കാഴ്ചപ്പാട് പൊതുവെയുണ്ട്. എന്നാൽ ഇത് പരിപൂർണ്ണമായി ശരിയല്ല. ഏതു പ്രായത്തിലും സെയിൽ സ്കില്ലുകൾ ഉണ്ടെങ്കിൽ സെയിൽസിൽ വിജയിക്കാൻ സാധിക്കും. നിങ്ങൾ അതിനനുസരിച്ചുള്ള ടാലെന്റുകൾ വർധിപ്പിച്ചാൽ മതിയാകും. ഏതൊരാൾക്കും സെയിൽസ്മാൻ ആവാൻ സാധിക്കില്ല എന്നുള്ളത് സത്യമാണ്. പക്ഷേ സെയിൽസ് ടാലന്റ് ഉള്ള ആൾക്ക് സ്കില്ലുകൾ കൂടി ചേർത്ത് കഴിഞ്ഞാൽ ജീവിതത്തിൽ മികച്ച സെയിൽസ്മാനായി മാറാൻ സാധിക്കും. പ്രായം ഇതിന് വലിയ ഘടകമല്ല. സെയിൽസ് രംഗത്ത് പ്രായം എന്തുകൊണ്ട് ഒരു ഘടകമല്ല എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നിങ്ങൾക്ക് സെയിൽസിൽ കഴിവുണ്ടെങ്കിൽ അല്ലെങ്കിൽ സ്കിൽ ഉണ്ടെങ്കിൽ ഈ മേഖലയിലോട്ട് കടന്നുവരാൻ സാധിക്കും.
  • ഒരു സെയിൽസ്മാന്റെ പ്രായമോ, ജാതിയോ, മതമോ, വ്യക്തിബന്ധമോ അല്ല അയാളെ ഏറ്റവും മികച്ച സെയിൽസ്മാൻ ആക്കി മാറ്റുന്നത്. പകരം അദ്ദേഹത്തിന്റെ മനോഭാവമാണ് വിജയത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.
  • സെയിൽസ് രംഗത്ത് റിട്ടയർമെന്റ് എന്ന രീതി വളരെ കുറവാണ്. നിങ്ങൾക്ക് ഏത് പ്രായം വരെയും കഴിവുണ്ടെങ്കിൽ സെയിൽസിൽ മുന്നോട്ടു പോകാം.
  • ലോകത്ത് എല്ലാം സാധ്യമാണെന്ന മനോഭാവം സെയിൽസ്മാൻ ഉണ്ടാകണം. അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ സെയിൽസ് രംഗത്ത് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
  • കസ്റ്റമർക്ക് ഒരു പ്രോഡക്റ്റ്നോട് താൽപര്യമുള്ള കാലം അത്രയും പ്രോഡക്റ്റ് നിലനിൽക്കും. അങ്ങനെയുള്ള പ്രോഡക്ടുമായി നിങ്ങൾ പോയി കഴിഞ്ഞാൽ വലിയ ടാലന്റ് ഒന്നുമില്ലാതെ തന്നെ സെയിൽ രംഗത്ത് വിജയിക്കാൻ സാധിക്കും.
  • ഏതൊരു പ്രായത്തിലും നന്നായി സംസാരിക്കാനുള്ള കഴിവും, റിലേഷൻഷിപ്പ് ഉണ്ടാക്കാൻ കഴിവുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം സെയിൽസ് രംഗം പ്രവർത്തിക്കാൻ പറ്റുന്ന മേഖലയാണ്.
  • ഒരു സർക്കാർ ഉദ്യോഗസ്ഥൻ റിട്ടയർമെന്റ് ശേഷവും സെയിൽ രംഗത്ത് വന്നു കഴിഞ്ഞാൽ അയാൾക്ക് തീർച്ചയായും വിജയിക്കാൻ സാധിക്കും.
  • അതുപോലെതന്നെ പ്രായഭേദമന്യേ വിജയിക്കാൻ സാധിക്കുന്ന ഒരു മേഖലയാണ് സെയിൽസ്.
  • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലയാണ് സെയിൽസ്. അതുകൊണ്ടുതന്നെ പ്രായം കഴിഞ്ഞു പോയി എനിക്കിനി സെയിൽസ് രംഗത്ത് നിൽക്കാൻ സാധിക്കില്ല എന്നത് തെറ്റിദ്ധാരണയാണ്.

പ്രായം ഒരു ഘടകമല്ല നിങ്ങളുടെ മനോഭാവമാണ് സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങൾക്ക് സെയിൽസ്മാൻ ആകാനുള്ള മനോഭാവം ഉണ്ടെങ്കിൽ നിങ്ങൾ ഏതു പ്രായത്തിലും സെയിൽസ്മാൻ ആകാൻ കഴിയും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.