Sections

MANT സൂത്രവാക്യം ഉപയോഗിച്ച് ശരിയായ കസ്റ്റമറെ കണ്ടെത്താം | സെയിൽസ് സീരീസ് ഭാഗം 3

Saturday, Jul 12, 2025
Reported By Admin
Sales Video Series: Identifying the Right Customer (MANT)

സെയിൽസ് സീരീസിന്റെ മൂന്നാമത്തെ ഭാഗമായി ഈ വീഡിയോയിൽ, വിജയകരമായ സെയിൽസിന്റെ അടിസ്ഥാനതത്വമായ 'ശരിയായ കസ്റ്റമറെ തിരിച്ചറിയുക' എന്ന വിഷയമാണ് വിശദീകരിക്കുന്നത്. നിങ്ങൾ കണ്ടെത്തുന്ന എല്ലാ പ്രോസ്പെക്ടും കസ്റ്റമർ ആകണമെന്നില്ല. അതിനാൽ തന്നെ ഓരോ സെയിൽസ്മാനും മനസ്സിലാക്കേണ്ടത്, ആരാണ് യഥാർത്ഥത്തിൽ നിങ്ങളുടെ ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ കസ്റ്റമർ എന്നാണ്. ഇതിന് സഹായകമാകുന്ന ഒരു പ്രൊഫഷണൽ മാർഗ്ഗമാണ് MANT എന്ന സൂത്രവാക്യം: MANT എന്നാൽ Money (സാമ്പത്തിക ശേഷി), Authority (തീരുമാന ശേഷി), Need (ആവശ്യം), Time (സമയം).

ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നത്, എങ്ങനെ MANT ഉപയോഗിച്ച് സെയിൽസിൽ നിങ്ങളുടെ വിലപ്പെട്ട സമയവും ഊർജവും പാഴാക്കാതെ, യഥാർത്ഥ കസ്റ്റമർമാരെ തിരഞ്ഞെടുക്കാം എന്നതാണ്. സെയിൽസ് വിജയത്തിലേക്ക് നയിക്കുന്ന ആദ്യപടിയായി കസ്റ്റമറിനെക്കുറിച്ച് വിശദമായി മനസ്സിലാക്കണം, കൃത്യമായ ചോദ്യങ്ങൾ വഴിയാണ് ഇതിലേക്ക് കടക്കേണ്ടത്. ഇതിലൂടെ നിങ്ങളുടെ ടാർഗറ്റ് കസ്റ്റമറെ തിരിച്ചറിഞ്ഞ്, അതിന്റെ അടിസ്ഥാനത്തിൽ സെയിൽസ് സംവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും കഴിയും. അതിനായി സ്വയം പ്രാപ്തമാകാൻ നിങ്ങൾക്ക് ഈ വീഡിയോ സഹായകരമാകും.

വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.