- Trending Now:
സെയിൽസിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, അതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് പ്രോഡക്ട് നോളജ്. ഒരു സെയിൽസ്മാനായി വിജയിക്കണമെങ്കിൽ താൻ വിൽക്കുന്ന ഉൽപ്പന്നത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. വില, ഗുണനിലവാരം, ഉപയോഗരീതി, സർവീസ് വ്യവസ്ഥ, എതിർ ബ്രാൻഡുകളുമായി താരതമ്യവും ഉൾപ്പെടെ ഉൽപ്പന്നത്തെക്കുറിച്ച് സമഗ്രമായി പഠിച്ചിരിക്കണം. ഇത്തരം അറിവുകൾ സെയിൽസ്മാനെ ആത്മവിശ്വാസത്തോടെ കസ്റ്റമറുമായി സംവദിക്കാനും, സംശയങ്ങളും ഒബ്ജക്ഷനുകളും മറികടക്കാനും സഹായിക്കുന്നു.
ഈ വീഡിയോയിൽ സെയിൽസ്മാന്മാരെ അവരുടെ പ്രൊഡക്റ്റ് നോളജ് എങ്ങനെ ശക്തിപ്പെടുത്താം എന്നും, അതിലൂടെ സെയിൽസ് എങ്ങനെ വർധിപ്പിക്കാം എന്നതുമാണ് വിശദമായി അവതരിപ്പിക്കുന്നത്. കസ്റ്റമറുമായുള്ള വിശ്വാസബന്ധം ഉറപ്പാക്കാനും, വിൻ-വിൻ അവസ്ഥ സൃഷ്ടിക്കാനും പ്രോഡക്റ്റ് നോളജ് എങ്ങനെ ഉപകാരപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളും ചേർന്നതാണീ വീഡിയോ. സെയിൽസ് മേഖലയിലുള്ള എല്ലാവർക്കും ഈ വീഡിയോ അവശ്യമായ അറിവും പ്രചോദനവുമാകും എന്ന് പ്രതീക്ഷിക്കുന്നു.
വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.