- Trending Now:
സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ ഹൈക്കോടതി നിലപാട്
ശബരിമല ദര്‍ശനത്തിന് വിഐപികള്‍ക്ക് ഹെലികോപ്റ്ററടക്കം വാ ഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി. ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ രണ്ടു തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാനാകില്ല. അത് ശരിയായ രീതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
തപാല്‍വഴി ശബരിമലപ്രസാദം വാങ്ങാം... Read More
നിലയ്ക്കലില്‍ സജ്ജീകരിച്ച ഹെലിപ്പാട് താത്ക്കാലിക സംവിധാനമാണെന്നും കോടതി വ്യക്തമാക്കി. എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് (ഹെലി കേരള) എന്ന സ്വകാര്യ കമ്പനി നല്‍കിയ പരസ്യത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കോടതിയുടെ നിരീക്ഷണം.
ശബരിമല കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ക്കെതിരെ വ്യാപക പരാതി... Read More
പരസ്യത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടറില്‍ നിന്നും ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി.കമ്പനിയുടെ വെബ്‌സൈറ്റിലുളള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും കമ്പനിയോട് ഹൈകോടതി നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.