Sections

റബര്‍ വില ഉടന്‍ തന്നെ 200 രൂപയില്‍ എത്താന്‍ സാധ്യത

Tuesday, Nov 30, 2021
Reported By Admin

നാല് പ്രധാന കാരണങ്ങളാണ് വിലക്കയറ്റത്തിന് കാരണം

 

ആലപ്പുഴ: കനത്ത മഴയില്‍ ഉത്പാദനം കുറഞ്ഞതോടെ റബര്‍ വില കിലോഗ്രാമിന് 200 രൂപയിലേക്ക് അടുക്കുന്നു. 191 രൂപയാണ് നിലവിലെ വില. മഴ ഏതാനും ദിവസം കൂടി തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി മഴ കുറഞ്ഞാലും വില കുറയാന്‍ സാധ്യതയില്ലെന്ന് വിപണി വിദഗ്ധരും പറയുന്നു.

നാല് പ്രധാന കാരണങ്ങളാണ് വിലക്കയറ്റത്തിന് കാരണം

  1. കനത്ത മഴയില്‍ ഉല്‍പ്പാദനം തകര്‍ന്നപ്പോള്‍ വിപണിയില്‍ റബറിന്റെ ലഭ്യത കുറഞ്ഞു.
  2. പ്രധാന റബ്ബര്‍ ഉത്പാദകരുള്ള രാജ്യങ്ങളില്‍ ഇത് ഓഫ് സീസണ്‍ ആണ്. ഇതോടെ രാജ്യാന്തര വിപണിയിലും ലഭ്യത കുറഞ്ഞു.
  3. റബറിന്റെ പ്രധാന വിപണിയായ ബാങ്കോക്കില്‍ ഇപ്പോള്‍ 150 രൂപയാണ് വില. അതിനാല്‍ ഇറക്കുമതി ലാഭകരമല്ല.
  4. റബ്ബര്‍ ലാറ്റക്സിന് 190-195 രൂപ വിലയുള്ളതിനാല്‍ റബ്ബര്‍ ഷീറ്റ് നിര്‍മ്മിക്കാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ല. ലാറ്റക്സിന്റെ വില ഉടന്‍ 200 രൂപയിലെത്തും.

റബ്ബര്‍ സീസണ്‍ സെപ്റ്റംബറില്‍ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനില്‍ക്കും. നവംബറിനും ഡിസംബറിനും ഇടയിലാണ് പീക്ക് സീസണ്‍. മഴക്കെടുതി റബ്ബര്‍ ഉല്‍പ്പാദനത്തെ പൂര്‍ണമായും ബാധിച്ചതിനാല്‍ വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

കരുതല്‍ ശേഖരം ഉല്‍പ്പാദനത്തിനായി ഉപയോഗിച്ചതിനാല്‍ വ്യവസായികളും പ്രതിസന്ധി നേരിടുകയാണ്. ഇത് മാറ്റിസ്ഥാപിക്കുന്നതിനൊപ്പം ഉല്‍പ്പാദനത്തിനായി കൂടുതല്‍ വാങ്ങേണ്ടിവരുന്നു. ലഭ്യത കൂടിയാലും അത്രകണ്ട് വില ഉയരാന്‍ സാധ്യതയില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.