Sections

കേന്ദ്ര സര്‍ക്കാരിന്റെ റബര്‍കൃഷി ധനസഹായത്തിന് അപേക്ഷിക്കാം

Wednesday, Nov 10, 2021
Reported By Admin
rubber

കേന്ദ്ര ഗവണ്‍മെന്റിന്റെ സര്‍വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം

 

2018, 2019 വര്‍ഷങ്ങളില്‍ റബര്‍ ആവര്‍ത്തനകൃഷി/പുതുകൃഷി നടത്തിയ കര്‍ഷകരില്‍നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.  പരമാവധി രണ്ടു ഹെക്ടര്‍ വരെ റബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിന് ധനസഹായത്തിന് അര്‍ഹതയുണ്ട്.  കേന്ദ്ര ഗവണ്‍മെന്റിന്റെ സര്‍വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നവംബര്‍ 30നകം അപേക്ഷകള്‍ സമര്‍പ്പിക്കാം.  

അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷി ചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്‌കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കും നോമിനേഷന്‍ എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്. നിര്‍ദിഷ്ട തീയതിക്കുള്ളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തോട്ടം പരിശോധിച്ചതിനുശേഷം റബര്‍കൃഷി വികസനപദ്ധതി നിയമ പ്രകാരം അര്‍ഹതയുള്ള ധനസഹായം (ഹെക്ടര്‍ പ്രതി 25,000/ രൂപ എന്ന നിരക്കില്‍) കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതാണ്.  

വിശദവിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ റബര്‍ബോര്‍ഡ് റീജണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, കേന്ദ്രഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ (04812576622) എന്നിവടങ്ങളില്‍നിന്ന് ലഭിക്കുന്നതാണ്. 

അപേക്ഷ സമര്‍പ്പിക്കാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://serviceonline.gov.in/

Tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.