Sections

ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ 'റിവർ' ഇനി ആലപ്പുഴയിലും; പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു

Wednesday, Jul 15, 2026
Reported By Admin
River Opens New Electric Scooter Store in Alappuzha

ആലപ്പുഴ: ഇഞ്ചിയോൺ മൊബിലിറ്റിമായി സഹകരിച്ച് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോർ ആലപ്പുഴയിൽ ആരംഭിച്ചു. ആലപ്പുഴ തുമ്പോളി ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ റിവർ റീജിയണൽ മാനേജർ ഡാനിസ് ഡേവിസ്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, മെമ്പർ റോബിൻ എന്നിവർ പങ്കെടുത്തു. ഇൻഡി, ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവ ഉൾപ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്നും നേരിട്ട് സ്വന്തമാക്കാം.

ഇഞ്ചിയോൺ മൊബിലിറ്റിക്ക് നിലവിൽ ആലുവ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ റിവർ സ്റ്റോറുകളുണ്ട്. മുവാറ്റുപുഴയിൽ ഉടൻ തന്നെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുന്നത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ ഇൻഡി സ്കൂട്ടറുകൾക്ക് 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. 4 kWh ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടറിന് മണിക്കൂറിൽ 90 കി.മീ വേഗതയുണ്ട്. വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിലുണ്ട്. മൾട്ടി യൂട്ടിലിറ്റിയും സ്റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനോടുകൂടിയെത്തുന്ന ഇൻഡി ഓരോരുത്തർക്കും ഏറ്റവും അനുയോജ്യമായ ട്രാവൽ പാർട്ണറായിരിക്കും.

1,60,099 രൂപയാണ് ഇൻഡിയുടെ എക്സ്ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി +91 7511100300 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.