Sections

ആർജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, Apr 21, 2026
Reported By Admin
RGCB PhD Admission 2026: Apply for Biotechnology Research

തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) 2026 ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈഫ്/അഗ്രിക്കൾച്ചറൽ/എൻവയോൺമെൻറൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ യുജിസി 10-പോയിൻറ് സ്കെയിലിൽ മൊത്തത്തിലോ തത്തുല്യ ഗ്രേഡിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമോ കുറഞ്ഞത് 75 ശതമാനം മാർക്കോടെ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർക്ക് അഞ്ച് വർഷം സാധുതയുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (യുജിസി/സിഎസ്ഐആർ/ഐസിഎംആർ/ഡിബിടി/ഡിഎസ്ടി-ഇൻസ്പയർ) ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി 28 വയസ്സ്. എസ് സി/എസ് ടി, ഭിന്നശേഷി വിഭാഗക്കാർ, വനിതകൾ, ഒബിസി വിഭാഗക്കാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിൻറെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിലിന് (ബ്രിക്) കീഴിലുള്ള ഒരു സ്ഥാപനമാണ് ആർജിസിബി.

കൂടുതൽ വിവരങ്ങൾക്ക്, https://rgcb.res.in/phdadmission-Aug2026 സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.