Sections

ആർജിസിബി എംഎസ് സി ബയോടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Wednesday, Jun 17, 2026
Reported By Admin
RGCB Invites Applications for MSc Biotechnology 2026-28

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) 2026-28 അധ്യയന വർഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. GAT-B യോഗ്യതയുള്ള വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

ഡിസീസ് ബയോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കും. നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്സ് കാലാവധി. രണ്ട് കോഴ്സുകളിലും പത്ത് വീതം സീറ്റുകളാണുള്ളത്.

60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ കുറയാതെ യുജിസി മാനദണ്ഡപ്രകാരമുള്ള ലൈഫ് സയൻസ് അല്ലെങ്കിൽ മെഡിസിനിലെ ഏതെങ്കിലും ശാഖയിൽ ബാച്ചിലേഴ്സ് ബിരുദവും GAT-B സ്കോറുമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒബിസി (നോൺ-ക്രീമിലെയർ), വികലാംഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മൊത്തം മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും.

കോഴ്സിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ആദ്യ വർഷം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. ആർജിസിബി കാമ്പസിൽ ഹോസ്റ്റൽ താമസ സൗകര്യം ലഭ്യമാണ്.

യോഗ്യതാ ബിരുദ കോഴ്സിൻറെ അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രവേശന സമയത്ത് അവരുടെ ബിരുദ പ്രോഗ്രാമിൽ ആവശ്യമായ മാർക്ക് നേടിയതിൻറെ തെളിവ് ഹാജരാക്കി അപേക്ഷിക്കാൻ അർഹതയുണ്ട്.

ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള GAT-B കട്ട്-ഓഫ് റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർത്ഥികളുടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും യോഗ്യതയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾക്കും സന്ദർശിക്കുക: https://rgcb.res.in/MSc2026/

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 30.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.