- Trending Now:
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന മേഖലയിൽ നടപ്പിലാക്കുന്ന റിവോൾവിങ് ഫണ്ട് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. 2022-23 വർഷം ക്ഷീര വികസന മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീര സംഘങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട്.
ഒളവണ്ണ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ സനിൽകുമാർ പി പദ്ധതി വിശദീകരണം നടത്തി. അഞ്ച് ക്ഷീര കർഷകർക്ക് സങ്കരയിനം പശുക്കളെ വാങ്ങിക്കുന്നതിന് പലിശരഹിത വായ്പയായി 40000 രൂപ വീതം വിതരണം ചെയ്തു.
ചർമ്മമുഴ; ക്ഷീരകർഷകർക്ക് നഷ്ടപരിഹാരം നൽകും: മന്ത്രി ജെ. ചിഞ്ചുറാണി... Read More
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല പുത്തലത്ത്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിനി ഹരിദാസ്, സെക്രട്ടറി വിജി ഒ, ചെറുവണ്ണൂർ ക്ഷീര സംഘം പ്രസിഡന്റ് ബാബു സി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.