- Trending Now:
എഫ്എംസിജി വിഭാഗത്തിൽ കൂടുതൽ വ്യവസായം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ്. ഓ?ഗസ്റ്റിൽ അവതരിപ്പിച്ച റിലയൻസ് ഇൻഡിപെൻഡൻസിന് പുറമെ, എഫ്എംസിജി ശ്രേണിയിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തുകയാണ് റിലയൻസ്.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ (ആർആർവിഎൽ) പൂർണ ഉടമസ്ഥതയിലുള്ള എഫ്എംസിജി വിഭാഗത്തിലെ ഉപസ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് (ആർസിപിഎൽ) ബുധനാഴ്ച എഫ്എംസിജി പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.
വാഹനം വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ വേഗമായിക്കോട്ടെ, കാറിനും ബൈക്കിനും വില വർധനവ് വരുന്നു... Read More
പുതിയ ശ്രേണിയിൽ ഗ്ലിമ്മർ ബ്യൂട്ടി സോപ്പ്, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പ്, പ്യൂരിക് ഹൈജീൻ സോപ്പ്, ഡോസോ ഡിഷ് വാഷ് ബാറുകൾ (1 രൂപ, 10 രൂപ, 30 രൂപ വിലയുള്ള റീഫിൽ പായ്ക്കുകളിലും, 45 രൂപയുടെ കുപ്പിയിലും) ഹോംഗാർഡ് ടോയ്ലറ്റ്, ഫ്ലോർ ക്ലീനർ, എൻസോ ലോൺട്രി ഡിറ്റർജന്റ് പൗഡർ, ലിക്വിഡ്, ബാറുകൾ എന്നിവ ഉൾപ്പെടുന്നു. പ്യൂരിഫൈയിംഗ് സോപ്പുകളുടെ എല്ലാത്തിന്റേയും വില 100 ഗ്രാം ബാറുകൾക്ക് 25 രൂപയാണ്. ഡോസോ ഡിഷ് വാഷ് ബാറുകൾ 1 രൂപ, 10 രൂപ, 30 രൂപ വിലയുള്ള റീഫിൽ പായ്ക്കുകളിലും, 45 രൂപയുടെ കുപ്പിയിലും ലഭിക്കും.
സാധാരണക്കാരായ ഇന്ത്യക്കാരുടെ ആവശ്യങ്ങൾ മനസ്സിൽ കണ്ടാണ് പുതിയ ശ്രേണി വികസിപ്പിച്ചതെന്ന് ലോഞ്ചിനെ കുറിച്ച് സംസാരിച്ച ആർസിപിഎൽ വക്താവ് പറഞ്ഞു. കിരാന സ്റ്റോറുകൾ ഉൾപ്പെടെയുള്ള പൊതു വ്യാപാര സ്റ്റോറുകളിലുടനീളം ഉൽപ്പന്നങ്ങൾ ലഭ്യമാകും. യുഎസ്പി ഗുണനിലവാരത്തിലും, താങ്ങാനാവുന്ന വിലയിലും ആയിരിക്കും ഉൽപന്നങ്ങൾ എത്തുകയെന്ന് ഒരു വക്താവ് പറഞ്ഞു. ഉദാഹരണത്തിന്, മിക്ക ജനപ്രിയ സോപ്പ് ബ്രാൻഡുകളും ഗ്രേഡ് 2 വിഭാഗത്തിൽ പെടുന്നു. ഇവയുടെ ടിഎഫ്എം 75% ൽ താഴെയാണ്. എന്നാൽ റിലയൻസ് ഉൽപന്നങ്ങൽ ഗ്രേഡ് 1 ഓടുകൂടിയവയും, 75% ടിഎഫ്എമ്മിലുമായിരിക്കും.
ട്രെയിൻ യാത്രികർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ... Read More
നിരവധി സുഗന്ധങ്ങളിലും വേരിയന്റുകളിലും ബ്യൂട്ടി സോപ്പുകൾ ലഭ്യമാകും. ഗ്ലിമ്മർ സോപ്പ്, റോസ്, ജാസ്മിൻ, ലാവെൻഡർ, ഫ്ലോറൽ ബർസ്റ്റ് വേരിയന്റുകളിൽ ലഭ്യമാകും;. ഗെറ്റ് റിയലിൽ ചന്ദനം, വേപ്പ്, മിക്സഡ് എന്നീ വേരിയന്റുകളുണ്ട്. പ്യൂരിക്കിൽ ആക്ടിവ് പവർ, മഞ്ഞൾ, കറ്റാർവാഴ എന്നീ വേരിയന്റുകൾ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.