Sections

സൈബർ സുരക്ഷാ സേവനങ്ങൾ വർധിപ്പിക്കുന്നതിനായി സബ്‌സിഡിയറിയുമായി ടെക്‌നോപാർക് കമ്പനി റിഫ്‌ളക്ഷൻസ്

Monday, Apr 13, 2026
Reported By Admin
Reflections Launches GuardArx Cybersecurity Unit

തിരുവനന്തപുരം: ആഗോളതലത്തിൽ ഫലപ്രദവും നൂതനവുമായ സൈബർ സുരക്ഷാ പരിഹാരങ്ങൾ നൽകുന്നതിൻറെ ഭാഗമായി ടെക്നോപാർക്കിലെ പ്രമുഖ ഇന്നൊവേഷൻ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് ഗാർഡ്ആർക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു.

സങ്കീർണമായ സൈബർ സുരക്ഷാ വൈദഗ്ധ്യത്തെ ജനറേറ്റീവ് എഐ ഏജൻറിക് എഐ എന്നിവയുമായി ഗാർഡ് ആർക്സ് സംയോജിപ്പിക്കുന്നു. ഇത് കൂടുതൽ മികച്ചതും വേഗതയേറിയതും സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതുമായ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കാനും സൈബർ സുരക്ഷാ ഭീഷണികൾ തടയാനും വൻകിട സംരംഭങ്ങളെയും മിഡ്-മാർക്കറ്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നു.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ സൈബർ സെക്യൂരിറ്റി വിഭാഗവുമായി ഗാർഡ്ആർക്സ് ചേർന്ന് പ്രവർത്തിക്കും.

സൈബർ സുരക്ഷ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ദീപ സരോജമ്മാൾ പറഞ്ഞു. ഇപ്പോഴത്തെ സൈബർ ഭീഷണികളുടെ വേഗത, വ്യാപ്തി, സങ്കീർണത എന്നിവയ്ക്ക് മെച്ചപ്പെടുത്തലിനേക്കാൾ ഒരു പുതിയ എഐ-നേറ്റീവ് സമീപനമാണ് ആവശ്യം. ഗാർഡ് ആർക്സിനൊപ്പം പരിഷ്കരിച്ചതും യുക്തി അധിഷ്ഠിതവും തുടർപഠന ശേഷിയുള്ളതുമായ ഒരു സൈബർ സുരക്ഷാ മാതൃക ഞങ്ങൾ നിർമ്മിക്കുകയാണ്. സൈബർ സുരക്ഷയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അപകടസാധ്യതകളെ തിരിച്ചറിഞ്ഞ് നേരിടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അതുവഴി അവർക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡിജിറ്റൽ-ഫസ്റ്റ് ലോകത്ത് ആത്മവിശ്വാസത്തോടെ ബിസിനസ്സ് വളർത്താനും കഴിയുമെന്നും ദീപ കൂട്ടിച്ചേർത്തു.

ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്.

ലോകത്തിലെ മുൻനിര ബ്രാൻഡുകളുടെ ടെക്നോളജി ട്രാൻസ്ഫർമേഷൻ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റൽ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആർഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകൾ തുറക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.

2008 ൽ സ്ഥാപിതമായ റിഫ്ളക്ഷൻസ് ഇപ്പോൾ യുഎസ്, ബഹ്റൈൻ, ഖത്തർ, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവർത്തിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.