- Trending Now:
കൊച്ചി: സൈബറിടത്തിലെ ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ പുതിയ തലമുറ സുരക്ഷിതമായ ഇന്റർനെറ്റ് സാധ്യതകൾ കണ്ടെത്തണമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടിപ്പിച്ച അഞ്ചാമത് സൈബർ സെക്യൂരിറ്റി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ് ടീം ഹാക്കർ അക്കാദമി സ്ഥാപകൻ ജയ്സൽ അലി, സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗൺസിൽ സീനിയർ ഡയറക്ടർ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പവിത്രൻ എന്നിവർ പങ്കെടുത്തു.

റെഡ് ടീം അക്കാദമി വിദ്യാർത്ഥികളും ബഗ് ബൗണ്ടിയിലൂടെ 25 ലക്ഷം രൂപ പ്രതിഫലം ലഭിച്ച ഗോകുൽ സുധാകർ, നൂറിലധികം വെബ്സൈറ്റുകളുടെ തകരാറുകൾ കണ്ടെത്തിയ യുവ ഹാക്കറിനുള്ള ഹർവാർഡ് വേൾഡ് റെക്കോർഡ് ജേതാവ് മുഹമ്മദ് ആഷിക് എന്നിവരുമായി റീ സെക്യൂരിറ്റി ധാരണാപത്രം കൈമാറി.
അഞ്ചാമത് റെഡ് ടീം സൈബർ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയിൽ... Read More
വിവിധ മേഖലകളിൽ ഹാക്കിങ് ജോലി സാധ്യതകളും വെല്ലുവിളികളും, സുരക്ഷിതമായ കോഡിങ്ങിന് ഹാക്കർമാർക്ക് പ്രതിരോധ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ താഹ ഹലാബി, വാലിദ് ഫാവർ, സ്മിത്ത് ഗോൻസൽവോസ്, ആദിത്യ, ദിനേഷ് ബറേജ, ജെയ്സൽ അലി എന്നിവർ ക്ലാസുകൾ കൈകാര്യംചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.