Sections

സ്റ്റാഫ് നഴ്സ്, ഡയറി പ്രൊമോട്ടർ, കമ്പ്യൂട്ടർ പ്രോഗ്രാമർ കം സിസ്റ്റം അനലിസ്റ്റ്, അതിഥി അധ്യാപക, ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, May 01, 2025
Reported By Admin
Recruitment opportunities for various posts such as Staff Nurse, Dairy Promoter, Computer Programmer

സ്റ്റാഫ് നഴ്സ് താത്കാലിക ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തകിയിൽ താത്കാലിക ഒഴിവിലേക്ക് മെയ് 12 രാവിലെ 10 ന് അഭിമുഖം നടത്തുന്നു. താലൂക്ക് ആശുപത്രിയിലാണ് കൂടിക്കാഴ്ച്ച. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.എസ്.സി നഴ്സിങ്/ ജി.എൻ.എം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ തിരിച്ചറിയൽ രേഖ, പാസ്സ് പോർട്ട് സൈസ് ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2950400.

ഡയറി പ്രൊമോട്ടർമാരെ നിയമിക്കുന്നു

ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2025-26 മായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തീറ്റപ്പുൽകൃഷി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ ഡയറി പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്സ്, വിദ്യാഭ്യാസ യോഗ്യത- ചുരുങ്ങിയത് എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. മുൻപ് ഡയറി പ്രൊമോട്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് മുൻഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 14 ഉച്ചക്ക് മൂന്ന് മണി വരെ. അപേക്ഷകരുടെ അഭിമുഖം, ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ മേയ് 19 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ നടത്തും. എസ്.എസ്.എൽ.സി. ബുക്കിന്റെ ഒറിജിനൽ, പ്രവ്യത്തിപരിചയം സംബന്ധിച്ച വിവരങ്ങൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടുക.

വാക്ക് ഇൻ ഇന്റർവ്യൂ

എസ്.എസ്.കെ ആലപ്പുഴ ജില്ല പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ കം സിസ്റ്റം അനലിസ്റ്റ് ഒഴിവിലേക്ക് മേയ് എട്ടിന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് എസ്.എസ്.കെ ആലപ്പുഴ ബ്ലോഗ് സന്ദർശിക്കുക. ഫോൺ: 0477 2239655.

ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് വാക്-ഇൻ-ഇന്റർവ്യു

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി & യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മെയ് 6ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അതിഥി അധ്യാപക ഒഴിവ്

ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ, സ്റ്റാറ്റിസ്റ്റിക്സ് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒരോ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ vypinge@gmail.com കോളേജ് മെയിലിലേക്ക് അവരുടെ ബയോഡാറ്റ, അനുബന്ധ രേഖകൾ എന്നിവ നിർബന്ധമായും അയക്കണം. അപേക്ഷകർ ചുവടെ ചേർക്കുന്ന സമയക്രമം അനുസരിച്ച് എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല. സ്റ്റാറ്റിസ്റ്റിക്സ് മെയ് 13-ന് രാവിലെ 10, മാത്തമാറ്റിക്സ് മെയ് 15-ന് രാവിലെ 10, കമ്പ്യൂട്ടർ സയൻസ് മെയ് 14-ന് ഉച്ചയ്ക്ക്1.30 വരെ.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.