Sections

ഓഡിയോളജിസ്റ്റ്, അങ്കണവാടി ഹെൽപ്പർ, അധ്യാപക, ഗസ്റ്റ് ലക്ചറർ, സൈക്കോളജി അപ്രെൻറ്റിസ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, May 13, 2025
Reported By Admin
Recruitment opportunities for various posts including Audiologist, Anganwadi Helper, Teacher, Guest

ഓഡിയോളജിസ്റ്റ് താത്ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ സി ഐ രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമുള്ള 40 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ ജനന തീയ്യതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ടോ തപാൽ മുഖേനയോ മെയ് 21ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റിലോ, 0487 2325824 ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഇന്ത്യ റിസർവ് ബറ്റാലിയനിൽ താത്കാലിക നിയമനം: അഭിമുഖം മേയ് 15ന്

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേയ്ക്കുള്ള താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുക്ക്, സ്വീപ്പർ തസ്തികകളിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് മേയ് 15, 2025 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖം നടത്തുന്നത്. പ്രതിദിനം 710 രൂപ ശമ്പള നിരക്കിൽ പ്രതിമാസം പരമാവധി 19,170 രൂപയായിരിക്കും ശമ്പളം. നിയമനം മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണനാ ക്രമത്തിൽ നിശ്ചയിക്കുന്നതാണ്. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. താത്പ്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജരാകണം. എന്നാൽ നിയമിതരെ യാതൊരു കാരണവശാലും ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തില്ലെന്ന് ഇന്ത്യ റിസർവ് ബറ്റാലിയൻ കമാണ്ടന്റ് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിലുള്ള ഒല്ലൂക്കര അഡിഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിനു കിഴിലെ ഒല്ലൂക്കര സെക്ടർ രണ്ടിലെ അങ്കണവാടി കം ക്രഷിലേയ്ക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സ് പാസായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക അപേക്ഷകൾ മെയ് 13 മുതൽ 20 ന് വൈകീട്ട് 5 മണി വരെ പ്രവൃത്തി സമയങ്ങളിൽ നേരിട്ടോ തപാൽ വഴിയോ ഒല്ലൂക്കര അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങൾക്കും ഒല്ലൂക്കര അഡിഷണൽ ഐ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 8281999225.

അങ്കണവാടി ഹെൽപ്പർ നിയമനം

കട്ടപ്പന ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പരപ്പ് സെ.നം. 55 അങ്കണവാടിയിലേക്ക് ഹെൽപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായ 18 നും 35 നും ഇടയിൽ പ്രായമുളള അയ്യപ്പൻകോവിൽ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. മെയ് 20 വരെ അപേക്ഷ ഫോം കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04868 252007.

അധ്യാപക നിയമനം

താനൂർ ദേവധാർ ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ബോട്ടണി, സുവോളജി, കോമേഴ്സ് എന്നീ വിഷയങ്ങളുടെ അഭിമുഖം മെയ് 15ന് രാവിലെ ഒമ്പത് മുതലും മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നിവയുടേത് അന്നേ ദിവസം ഉച്ചക്കുശേഷം രണ്ടു മുതലും നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ഇ-ഹെൽത്ത് പദ്ധതി: ട്രെയിനി നിയമനം

മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. മൂന്നുവർഷ ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് /ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ ഇംപ്ലിമെന്റേഷൻ എന്നിവയിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യമാണ്. 10000 രൂപ യാണ് പ്രതിമാസ വേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 19ന് വൈകുന്നേരം അഞ്ചിന് മുൻപായി shealthmalappuram@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം. വൈകിവരുന്നതോ നേരിട്ടോ ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെയ് 20ന് ഡിഎംഒ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 9745799946.

ഇന്റർവ്യൂ - ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 21ന് രാവിലെ 10.30 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112, 9188900161.

ഇന്റർവ്യൂ: സൈക്കോളജി അപ്രെൻറ്റിസ്

കാര്യവട്ടം സർക്കാർ കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 2025-26 അധ്യയനവർഷത്തിലേക്ക് താത്കാലികമായി സൈക്കോളജി അപ്രെൻറ്റിസുമാരുടെ ഒഴിവുണ്ട്. കോളേജുകളെ ക്ലസ്റ്ററുകളായി തിരിച്ച് ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 23 ന് രാവിലെ 10 മണിക്ക് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൾ മുൻപാകെ ഇൻറർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9188900161, 0471-2417112.

അഭിമുഖം നടത്തും

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2025 - 26 അദ്ധ്യയന വർഷത്തിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി മേയ് 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അപേക്ഷകൾ മേയ് 24 ന് മുൻപായി ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെന്നീർക്കര സർക്കാർ ഐടിഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഈഴവ /ബില്ല /തീയ വിഭാഗത്തിൽ നിന്നാണ് നിയമനം. ഇവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുളളവരെ പരിഗണിക്കും. വെൽഡർ ട്രേഡിൽ എന്റ്റിസി യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. മെയ് 16ന് രാവിലെ 11ന് ചെന്നീർക്കര സർക്കാർ ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പുകളുമായി ഹാജരാകണം. ഫോൺ : 0468 2258710.

സൈക്കോളജിസ്റ്റ് അഭിമുഖം

ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റ് (ഓൺ കോൺട്രാക്ട്) ഉദ്യോഗാർഥികളെ പ്രതിമാസം 20,000 രൂപ നിരക്കിൽ നിയമിക്കുന്നതിനായുള്ള അഭിമുഖം 16ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.

അതിഥി അധ്യാപക നിയമനം

തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ 2025 -26 അധ്യയന വർഷത്തേക്ക് സംസ്കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് വകുപ്പുകളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. നെറ്റ്/പി.എച്ച്.ഡി യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പി.ജിയിൽ 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. കംപ്യൂട്ടർ സയൻസ് വിഭാഗം മേയ് 22ന് രാവിലെ 10.30, സംസ്കൃതം 22ന് ഉച്ചയ്ക്ക് 2 മണി, ഇംഗ്ലീഷ് വിഭാഗം മേയ് 23ന് രാവിലെ 10.30 എന്നിങ്ങനെയാണ് ഇന്റർവ്യു സമയക്രമം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.