- Trending Now:
കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ യു.ജി.സി നിയമമനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 26 ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9207630507, 9188900201.
സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അനുസൻദാൻ നാഷണൽ റിസർച്ച് ഫെല്ലോഷിപ്പ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. നവംബർ 25 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : https://www.cet.ac.in, rsmini@cet.ac.in, 9447512397.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴിൽ സ്റ്റാഫ് നഴ്സ് (രണ്ട് ഒഴിവ്) ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന വേതനം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്സിംഗ്/ജിഎൻഎം. വയസ്സ് - 20-45.
പേരാമ്പ്ര ഗവ. ഐടിഐ യിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നവംബർ 27 ന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻടിസി/ എൻഎസി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (രണ്ടെണ്ണം) സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂന് എത്തണം. ഫോൺ: 9400127797.
കോഴിക്കോട് ഗവ. ലോ കോളേജിൽ 2024-25 അധ്യയന വർഷം നിയമ വിഷയത്തിൽ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും യുജിസി യുടെ സമഗ്ര പരീക്ഷ യോഗ്യതയും പാസായിരിക്കണം (നെറ്റ്). നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം. അപേക്ഷ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം നവംബർ 23 ന് വൈകീട്ട് നാലിനകം തപാൽ മുഖേനയോ, ഓഫീസിൽ നേരിട്ടോ അപേക്ഷ നൽകാം. വിവരങ്ങൾക്ക് https://glckozhikode.ac.in/. ഫോൺ: 0495-2730680. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം നവംബർ 25 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
കണ്ണൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവ്വഹണത്തിനും ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുമുള്ള ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് എംപാനൽ ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം വകുപ്പുകളിൽ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ നവംബർ 26ന് വൈകീട്ട് മൂന്നിനകം കണ്ണൂർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ സിവിൽ സ്റ്റേഷനിലുള്ള ഓഫീസിൽ നേരിട്ടോ, തപാൽ വഴിയോ, e-mail mgnregskannur@gmail.com മുഖേനയോ ലഭിക്കണം. ഫോൺ; 04972767488.
ലൈവ്സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ പ്രോഗ്രാം പ്രകാരം മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കിൽ നടപ്പിലാക്കി വരുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒഴിവുള്ള ഒരു ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും എൽഎംവി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പികളും സഹിതം നവംബർ 20 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0495-2768075.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.