- Trending Now:
- Cough syrups
- Wipro
- syrup
തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭ്യമാണ്. അപേക്ഷ 24നകം ഓൺലൈനായി സമർപ്പിക്കണം.
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.erckerala.org
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് 1,100 രൂപ ദിവസവേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. മൂന്ന് വർഷം മാധ്യമങ്ങളിലോ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലോ ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 20നും 45നും ഇടയിൽ. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ആഗസ്റ്റ് 16ന് രാവിലെ 11ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.
കോട്ടയം മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഹെൽത്ത് സെന്ററിൽ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നഴ്സിന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 മാർച്ച് 31 വരെയാണ് കാലാവധി. ജനറൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കോഴ്സ് അല്ലെങ്കിൽ ബി.എസ്സി നഴ്സിങ് ജയിച്ചവർ ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ പ്രമാണങ്ങളും അനുബന്ധരേഖകളുമായി ഹാജരാകണം.
വിശദവിവരത്തിന് ഫോൺ: 0481 2535573.
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 12ന് രാവിലെ 10ന് കോളജ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2506153, 2507763. വെബ്സൈറ്റ്: www.rit.ac.in
കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു. പരിചയസമ്പന്നരായ വനിതകൾക്ക് മുൻഗണന. താൽപര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 11 ന് ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0481-2961775.
സിഡിറ്റിന്റെ എഫ്.എം.എസ്.എം.വി.ഡി പ്രൊജക്റ്റിന്റെ ഭാഗമായി ആർ.ടി.ഒ പാലക്കാട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനവേതനം 320/-.അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പാലക്കാട് ആർ.ടി.ഒ ഓഫീസിൽ നടക്കും. സമാനമായ ജോലിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. അർഹരായവർ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു.ഫോൺ:8138911651.
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാത്തൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് പ്രസ്തുത പഞ്ചായത്തിലെ അംഗൻവാടി വർക്കർ/ഹെൽപർ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അംഗൻവാടി വർക്കർക്ക് പത്താം ക്ലാസ് ആണ് യോഗ്യത.ഹെൽപ്പർക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസ്സാകേണ്ടതില്ല. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 46 വയസ് കവിയരുത്.പട്ടികജാതി-വർഗ വിഭാഗക്കാർക്ക് മൂന്നുവർഷം ഇളവ് ഉണ്ടായിരിക്കും.മാതൃക അപേക്ഷ ഫോറം മാത്തൂർ പഞ്ചായത്തിലും കുഴൽമന്ദം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യലയത്തിലും ലഭിക്കും. അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ , ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫീസ് , കുഴൽമന്ദം പോസ്റ്റ്:678702 എന്ന വിലാസത്തിൽ വൈകീട്ട് അഞ്ചിന് മുൻപ് ലഭ്യമാക്കണം. ഫോൺ:04922-295232.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.