Sections

അറ്റൻഡർ, ഡിസ്‌പെൻസർ, നഴ്‌സിംഗ് അസിസ്റ്റന്റ്, റിസിഡന്റ് ട്യൂട്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Aug 29, 2024
Reported By Admin
Temporary Vacancies in Kannur Homoeo Medical Office and Aralam Premetric Hostel

താൽക്കാലിക ഒഴിവ്

കണ്ണൂർ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ/ഡിസ്പെൻസർ/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കും. സർക്കാർ ഹോമിയോ ആശുപത്രി / ഡിസ്പെൻസറി ടി സി എം സി എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്. ഫോൺ : 0497 2711726.

റസിഡന്റ് ട്യൂട്ടർ: വാക് ഇൻ ഇന്റർവ്യൂ

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ബിരുദം/ടിടിസി/ബിഎഡ് യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾക്കായി വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐ ടി ഡി പി ഓഫീസിൽ നടക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെ ലഭ്യമല്ലാത്ത പക്ഷം പട്ടികജാതി/മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർഥികളെയും പരിഗണിക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ: 0497 2700357.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.