Sections

ഡയറി പ്രൊമോട്ടർ, വനിതാ കാറ്റിൽ കെയർ വർക്കർ, അധ്യാപക, അങ്കണവാടി കം ക്രഷ് ഹെൽപ്പർ, ഡോക്ടർ, അസോസിയേറ്റ് പ്രൊഫസ്സർ, ടൗൺ പ്ലാനർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാസവരം

Wednesday, Apr 30, 2025
Reported By Admin
Recruitment for various posts including dairy promoter, women's care worker, teacher, Anganwadi cum

ഡയറി പ്രൊമോട്ടർ നിയമനം

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽ കൃഷി വികസന പദ്ധതി പ്രകാരം ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് ഡയറി പ്രൊമോട്ടറെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഈ വർഷം ജനുവരിയിൽ 18 വയസ്സ് പൂർത്തിയായവരും 45 വയസ്സ് കവിയാത്തവരും ആയിരിക്കണം. എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് വിദ്യാഭ്യാസ യോഗ്യത. ഡയറി പ്രൊമോട്ടർ ആയി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളൂ. അപേക്ഷാഫോം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷാഫോമിൽ അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഫോൺ : 04832-734944.

വനിതാ കാറ്റിൽ കെയർ വർക്കർ നിയമനം

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി 2025-26 ലെ എം എസ് ഡി പി പദ്ധതി പ്രകാരം ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് വനിതാ കാറ്റിൽ കെയർ വർക്കറെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരിയിൽ 18 വയസ്സ് പൂർത്തിയായവരും 45 വയസ്സ് കവിയാത്തവരും ആയിരിക്കണം. അപേക്ഷകർ ബ്ലോക്ക് പരിധിയിലെ ക്ഷീരസഹകരണ സംഘത്തിൽ അംഗമായിരിക്കണം. ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളൂ. അപേക്ഷാഫോം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷാഫോമിൽ അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഫോൺ : 04832-734944.

അധ്യാപക നിയമനം

എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളിലെ (അൺ-എയിഡഡ്) പ്രീ-പ്രൈമറി വിഭാഗത്തിൽ കെ.ജി ടീച്ചറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സ്/മോണ്ടിസോറി ട്രെയിനിംഗ്/ടീച്ചർ ട്രെയിനിംഗ് കോഴ്സ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് മൂന്നിന് രാവിലെ 11 ന് എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളിൽ ഹാജരാകണം. ഫോൺ: 7736855790.

അധ്യാപക ഒഴിവ്

നിലമ്പൂർ ഗവ.കോളേജിൽ മലയാളം, ജ്യോഗ്രഫി, കൊമേഴ്സ്, ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ്, ജേർണലിസം എന്നീ വിഷയങ്ങളിലെ അതിഥി അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും തെളിയിക്കുന്ന രേഖകൾ എന്നിവ ഒറ്റ പി.ഡി.എഫ് ഫയൽ ആക്കി gcnguest007@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് മെയ് 10ന് മുമ്പ് അയക്കണം. ഫോൺ : 04931260332, 7592860681.

അങ്കണവാടി കം ക്രഷ് ഹെൽപ്പർ നിയമനം

മുതുകുളം ഐസിഡിഎസ് പദ്ധതി പരിധിയിലുളള അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 21-ം നമ്പർ അങ്കണവാടി സ്ഥിതിചെയ്യുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലെ 18 നും 35 നും മധ്യേപ്രായമുള്ളതും, എസ്എസ്എൽസി പാസ്സായതുമായ വനിതകൾക്ക് അപേക്ഷിക്കാം . അവസാന തീയതി മെയ് 15 വൈകിട്ട് അഞ്ച് മണി. ഫോൺ: 9188959692, 9656714320.

വാക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്ഹോക്ക് അടിസ്ഥാനത്തിൽ ഡോക്ടർമാരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. വാക്ക് ഇൻ ഇന്റർവ്യൂ മെയ് രണ്ടിന് രാവിലെ 11-ന്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2360802.

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഇ എൻ ടി, സൈക്യാട്രിസ്റ്റ്

എറണാകുളം: ജില്ലയിൽ ആരോഗ്യ കേരളത്തിനു കീഴിൽ ആർ ബി എസ് കെ/ജെ പി എച്ച് എൻ, ഫാർമസിസ്റ്റ്, അഡീഷണൽ ഡിസ്ട്രിക്ട് അർബൻ ഹെൽത്ത് കോ-ഓർഡിനേറ്റർ, എസ് ടി എൽ എസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഇഎൻടി, സൈക്യാട്രിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ്സൈറ്റിൽ ലഭ്യമാണ്.

നിഷ്-ൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസ്സർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 6 ആണ്. വിശദ വിവരങ്ങൾക്ക് : http://nish.ac.in/others/career.

ടൗൺ പ്ലാനർ നിയമനം

തിരുവനന്തപുരം വികന അതേറിറ്റിയിൽ ടൗൺപ്ലാനർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ടൗൺ പ്ലാനർ തസ്തികയിൽ വിരമിച്ചവർ/ കുറഞ്ഞത് 2 വർഷമെങ്കിലും ടൗൺപ്ലാനിങ് ഓഫീസർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സിക്യൂട്ടീവ് എൻജിനിയർ/ സൂപ്രണ്ടിങ് എൻജിനിയർ/ ഡെപ്യൂട്ടി ടൗൺപ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രതിമാസ കൺസോളിഡേറ്റഡ് പേ 40,000 രൂപ. കരാർ കാലാവധി 3 മാസമാണ്. മേയ് 3 വൈകിട്ട് നാലിനു മുമ്പ് അപേക്ഷ സമർപ്പിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.