ഭക്ഷണം കുറച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന് പറയുന്നവർ ഉണ്ട്.വണ്ണം കൂടുന്നതിനു പുറകിൽ ചിലപ്പോൾ നിങ്ങളറിയാത്ത, മനസിൽ പോലും വിചാരിക്കാത്ത ചില കാര്യങ്ങൾ കാണും. അവ എന്തൊക്കെയാണെന്ന് നോക്കാം.
- ഒഴിവുകാലം ആഘോഷിക്കാൻ പോകുന്നത് വണ്ണം കൂട്ടാനുള്ള ഒരു കാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണനിയന്ത്രണം പാലിക്കാത്തതു തന്നെ കാരണം.
- ഡിപ്രഷനുള്ള മരുന്നുകൾ കഴിയ്ക്കുന്നത് പലപ്പോഴും ഹോർമോൺ വ്യത്യാസങ്ങൾക്കും ഇതുവഴി തടി കൂടാനും ഇട വരുത്തും.ഡയബെറ്റിസിനുള്ള മരുന്നുകളും,മൈഗ്രേയ്നുള്ള മരുന്നുകൾ, ഗ്യാസിനുള്ള മരുന്നുകൾ,ഇവ വണ്ണം കൂടുന്നതിന് ഇടയാക്കാറുണ്ട്.
- കമ്പ്യൂട്ടറിനു മുന്നിൽ,മറ്റ് ജോലിയിൽ മണിക്കൂറുകളോളം അനങ്ങാതിരുന്ന് ജോലി ചെയ്യുന്നത് തടി കൂട്ടാനുള്ള ഒരു കാരണമാണ്.
- ഉറക്കക്കുറവും തടി കൂട്ടുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ കൂടുതൽ നേരമുറങ്ങുന്നതും ദോഷം തന്നെ.
- ആവശ്യത്തിന് നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കാത്തതും തടി കൂട്ടും. നാരുകളടങ്ങിയ ഭക്ഷണം ദഹനപ്രക്രിയയ്ക്കും വയർ പെട്ടെന്നു നിറയുന്നതിനും വഴിയൊരുക്കും.
- പല മധുരസാധനങ്ങളിലും ഫ്രക്ടോസ് ഉപയോഗിക്കാറുണ്ട്. ഗ്ലൂക്കോസിനേക്കാൾ ഫ്രക്ടോസ് തടി കൂട്ടും.
- വേഗത്തിൽ ഭക്ഷണം കഴിയ്ക്കുന്നതും, ടീ വിയോ മൊബൈൽ പോലുള്ളവ കണ്ടു കൊണ്ടു ആഹാരം കഴിക്കുന്നത് തടിപ്പിക്കും.വയററിയാതെ കഴിയ്ക്കാൻ ഇത് ഇട വരുത്തുന്നതാണ് കാരണം.
- ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം (പ്രോസസ്ഡ് ഭക്ഷണം) കഴിക്കുമ്പോൾ താൽക്കാലികമായെങ്കിലും ശരീരഭാരം കൂടിയേക്കാം.
- പുകവലിച്ചിരുന്നവർ പെട്ടെന്ന് പുകവലി ഉപേക്ഷിച്ചാൽ ആ സമയങ്ങളിലും വണ്ണം കൂടാം. കാരണം പുകവലിക്കുമ്പോൾ പൊതുവിൽ വിശപ്പ് കുറഞ്ഞിരിക്കും. അത് ഉപേക്ഷിക്കുമ്പോൾ അധികമായി ഭക്ഷണം കഴിക്കാൻ തുടങ്ങകയും ചെയ്യും.
- നിർജലീകരണവും ഒരു വലിയ പരിധി വരെ വണ്ണം കൂട്ടാൻ ഇടയാക്കിയേക്കാം. അതിനാൽ ആവശ്യമായത്രയും വെള്ളം ദിവസവും കുടിക്കാൻ ശ്രമിക്കുക.
- കൂടുതൽ ടെൻഷൻ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ 'സ്ട്രെസ് ഹോർമോണുകൾ' രൂപപ്പെടാൻ തുടങ്ങും.ഇത് മൂലം നമുക്ക് കൂടുതൽ വിശപ്പ് അനുഭവപ്പെടുന്നു.മാനസിക പിരിമുറുക്കമുണ്ടാകുമ്പോൾ കലോറി കൂടിയ ഭക്ഷണം കഴിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നു. ഇത് മൂലം ശരീരഭാരവും വർധിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങളും ദൂഷ്യവശങ്ങളും: അറിയേണ്ടതെല്ലാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.