- Trending Now:
കൊച്ചി; റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) പേയ്മെൻറുകൾക്കായുള്ള ഏജൻസി ബാങ്കായി അംഗീകരിച്ചു. ഇതോടെ ആർബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിൻറെ ഇന്ത്യയിലെ ഏക പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി.
ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എൻറർപ്രൈസുകൾക്കായുള്ള ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമായ ഡിബിഎസ് ഐഡിയൽ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തൽക്ഷണം ജിഎസ്ടി പേയ്മെൻറുകൾ നടത്താൻ സൗകര്യമൊരുക്കും. ഈ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് ഉടൻ തന്നെ ജിഎസ്ടി പേയ്മെൻറ് രേഖകൾ ഡൗൺലോഡ് ചെയ്യാനും ഇടപാടുകളുടെ തത്സമയ സ്റ്റാറ്റസ് അറിയാനും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ പ്രത്യേക ക്ലയൻറ് സർവീസ് സേവനകളിലൂടെ പരിഹരിക്കാനും സാധിക്കും.
ഐഡിയൽ വഴിയുള്ള പേയ്മെൻറുകൾക്ക് പുറമേ ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യമനുസരിച്ച് എൻഇഎഫ്ടിയോ ആർടിജിഎസ് വഴിയോ അല്ലെങ്കിൽ ബാങ്കിൻറെ ശാഖകളിൽ നേരിട്ടെത്തിയോ ജിഎസ്ടി പേയ്മെൻറുകൾ നടത്താം. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ വാണിജ്യ, നിയമാനുസൃത പേയ്മെൻറുകളും ഏകീകരിക്കാനും ശക്തമായ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെ ജിഎസ്ടി നിയമങ്ങൾ പാലിക്കുന്നത് കാര്യക്ഷമമാക്കാനും സാധിക്കും.
2017-ൽ ജിഎസ്ടി ആരംഭിച്ചതിന് ശേഷം ജിഎസ്ടി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ സംഘടിതമാക്കി. രജിസ്റ്റർ ചെയ്ത നികുതി ദായകരുടെ എണ്ണം 60 ലക്ഷത്തിൽ നിന്ന് 2025-ൽ ഏകദേശം 1.51 കോടിയായി വർദ്ധിച്ചു. എങ്കിലും പല ബിസിനസ്സുകളും ഇപ്പോഴും ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. വിവിധ ഘട്ടങ്ങളിലുള്ള അനുമതി നടപടിക്രമങ്ങൾ, ചലാൻ രേഖകൾ നേരിട്ട് അപ്ലോഡ് ചെയ്യേണ്ടി വരുന്നത്, കൂടുതൽ സമയം ആവശ്യമായ ഒത്തുതീർപ്പുകൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. പല തലങ്ങളിലുള്ള അനുമതി നടപടികൾ കാരണമുണ്ടാകുന്ന കാലതാമസവും തത്സമയ അറിയിപ്പുകളുടെയോ മൊബൈൽ വഴിയുള്ള പ്രവർത്തനങ്ങളുടെയോ അഭാവവും കാരണം അവസാന നിമിഷ പ്രോസസ്സിംഗും കൂടിയ പ്രവർത്തനപരമായ അപകടസാധ്യതയ്ക്കും കാരണമാകുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹാരമായി ഡിബിഎസ് ബാങ്ക് ഇന്ത്യ എൻറർപ്രൈസുകൾക്കായി തടസ്സരഹിതവും സൗകര്യപ്രദവും സുരക്ഷിതവുമായ പേയ്മെൻറ് അനുഭവം ഒരുക്കുന്നു.
ജിഎസ്ടി നിയമങ്ങൾ പാലിക്കുന്നത് സ്ഥാപനങ്ങളെ സംബന്ധിച്ച് ഒരു പ്രധാന കാര്യമാണ്. ഡിബിഎസ് ബാങ്ക് ഈ പ്രക്രിയ തടസ്സരഹിതവും കാര്യക്ഷമമാക്കുവാനും ശ്രദ്ധിക്കുന്നു. ജിഎസ്ടി പേയ്മെൻറുകൾ ഡിബിഎസ് ഐഡിയലിൽ ഉൾപ്പെടുത്തിയതിലൂടെ ഇപ്പോൾ ബിസിനസുകൾക്ക് സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമായ ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കുകയാണ്. ഇത് തത്സമയ വിവരങ്ങൾ, തടസ്സരഹിതമായ ഇൻറഗ്രേഷൻ, മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നു. എൻറർപ്രൈസുകൾക്ക് അവരുടെ നിയമപരമായകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന മികച്ച പരിഹാരങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറും ഗ്ലോബൽ ട്രാൻസാക്ഷൻ സർവീസസ്, കോർപ്പറേറ്റ് ബാങ്കിംഗ്, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് എസ്എംഇ വിഭാഗം കൺട്രി ഹെഡുമായ ദിവ്യേഷ് ദലാൽ പറഞ്ഞു.
ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സൗകര്യപ്രദമായ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെ ബിസിനസുകൾക്കുള്ള ജിഎസ്ടി പേയ്മെൻറുകൾ കാര്യക്ഷമമാക്കി. ഉപഭോക്താക്കൾക്ക് ഉടൻ തന്നെ പേയ്മെൻറ് അംഗീകാരങ്ങൾ, തത്സമയ ഇടപാട് നിരീക്ഷണം, കൂടാതെ എല്ലാ ജിഎസ്ടി പേയ്മെൻറുകളുടെ സമഗ്ര അവലോകനം ലഭ്യമാകുന്നു. ഇതുവഴി മുൻകരുതലോടെ പേയ്മെൻറുകൾ നിരീക്ഷിക്കാനും സമയപരിധി തെറ്റിക്കുന്നതും പിഴകൾ ഉണ്ടാകുന്നതും ഒഴിവാക്കാൻ സഹായിക്കുന്നു. കൂടുതൽ കൃത്യതയും, സുതാര്യതയും, വ്യക്തതയും കൂടാതെ നിയന്ത്രണവും ലഭ്യമാക്കിക്കൊണ്ട് ബാങ്ക് ബിസിനസ്സുകളെ ജിഎസ്ടി നിയമങ്ങൾ പാലിക്കാൻ സഹായിക്കുന്നു.
2009 മുതൽ 2024 വരെ തുടർച്ചയായി 16 വർഷം ഗ്ലോബൽ ഫിനാൻസ് നടത്തിയ റാങ്കിംഗിൽ ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്ക് എന്ന അംഗീകാരം ഡിബിഎസ് നേടി. കൂടാതെ ഡിജിറ്റൽ ലീഡർഷിപ്പിനുള്ള നിരവധി ബഹുമതികളും ബാങ്കിന് ലഭിച്ചു. 2025-ൽ യൂറോമണി ഡിബിഎസിനെ ഇന്ത്യയിലെ എസ്എംഇകൾക്കുള്ള മികച്ച ഡിജിറ്റൽ ബാങ്ക് ആയി തെരഞ്ഞെടുത്തു. 2025-ൽ ക്രിസിൽ കോളിഷൻ ഗ്രീൻവിച്ച് നൽകിയ പുരസ്കാരങ്ങളിൽ കോർപ്പറേറ്റ് ബാങ്കിംഗ് (വിദേശ ബാങ്ക്), ഇന്ത്യയിലെ കോർപ്പറേറ്റുകൾക്കുള്ള മികച്ച ഡിജിറ്റൽ ബാങ്ക്, ഇന്ത്യയിലെ കോർപ്പറേറ്റുകൾക്കുള്ള മികച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ബാങ്ക്, ഇന്ത്യയിലെ കോർപ്പറേറ്റ്സിനുള്ള മികച്ച കെവൈസി പ്രോസസ്സസ് & സപ്പോർട്ട് ബാങ്ക് എന്നീ വിഭാഗങ്ങളിലും ഡിബിഎസ് ബാങ്ക് ഇന്ത്യയെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.