Sections

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം

Wednesday, Oct 19, 2022
Reported By MANU KILIMANOOR

എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡുകള്‍ക്കും 0.5 ലിറ്റര്‍ മണ്ണെണ്ണ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി വിഭാഗം, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, മത്സ്യതൊഴിലാളി ഭവന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവര്‍ അപേക്ഷയില്‍ പ്രസ്തുത വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം.ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25000 രൂപയിലധികം പ്രതിമാസ വരുമാനം, നാലുചക്ര വാഹനം (ടാക്‌സി ഒഴികെ) എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹതയില്ല. സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അറിയിപ്പ്:-

(1) AAY/PHH വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കുള്ള, 2022 ഒക്ടോബര്‍ മാസത്തെ Pradhan Mantri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരമുള്ള റേഷന്‍ വിഹിതം ഇന്നു (12.10.2022) മുതല്‍ ലഭിക്കുന്നതാണ്.

(2) 2022 ഒക്ടോബര്‍-നവംബര്‍-ഡിസംബര്‍ ത്രൈമാസത്തേയ്ക്കുള്ള മണ്ണെണ്ണ വിതരണം, ലിറ്ററിന് 89/- രൂപാ നിരക്കില്‍, ഇന്നു (12.10.2022) മുതല്‍ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍ കാര്‍ഡുകള്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷന്‍ കാര്‍ഡുകള്‍ക്ക് 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഈ ത്രൈമാസ കാലയളവിലേയ്ക്കുള്ള മണ്ണെണ്ണ 31.12.2022 വരെ വാങ്ങാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.