Sections

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Monday, Mar 20, 2023
Reported By Admin
Tenders Invited

ക്വട്ടേഷനുകൾ ക്ഷണിച്ചു


ഫർണീച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് ടൂറിസം സൈറ്റിൽ ഫൈബർ ചെയർ(10എണ്ണം) സ്റ്റീൽ ടേബിൾ(1 എണ്ണം) എന്നീ ഫർണീച്ചറുകൾ സപ്ലൈ ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ മാർച്ച് 28 ന് വൈകുന്നേരം 3 മണി വരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2610249

ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ തോണിക്കടവ് ടൂറിസം സൈറ്റിൽ, കാർബൺ സ്റ്റീലിൽ നിർമ്മിച്ച തെർമൽ ഇൻസുലേഷനും അലൂമിനിയം കോട്ടിങ്ങോടും കൂടിയ, ഒരേ സമയം15 കി.ഗ്രാം വേസ്റ്റ് ഡിസ്പോസ് ചെയ്യാൻ സാധിക്കുന്ന, 2 വർഷം വാറണ്ടിയോട് കൂടിയ ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച് 22 ന് വൈകുന്നേരം 3 മണി വരെ കെ.വൈ.ഐ.പി ഡിവിഷൻ പേരാമ്പ്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ക്വട്ടേഷൻ തുറക്കും. പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ എല്ലാ ലേല/ക്വട്ടേഷൻ നിബന്ധനകളും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2610249


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.