മൂന്ന് വയസുകാരി ബാലിക മുതൽ തൊണ്ണൂറ്കാരി വൃദ്ധ വരെ പീഡനത്തിന് ഇരയായ നാടാണ് കേരളം. വീട്ടിലോ, സ്കൂളിലോ, റോഡിലോ, ആരാധനാലയങ്ങളിലോ എവിടെയും നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരല്ല. ആൺകുട്ടികൾക്കും ഇവിടെ രക്ഷയില്ല. നമ്മുടെ പെൺ കുട്ടികളെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. പ്രേമം, പ്രലോഭനം, ഭീഷണി, ചതി, സമ്മാനം , വിസ , ജോലി ഓഫറുകൾ , സിനിമ, സീരിയൽ അവസരം , തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ തന്ത്രങ്ങളുമായി പെൺ വേട്ടക്കാർ നമ്മുടെ വീട്ടീലും, സ്കൂളിലും , ആരാ ധനാലയങ്ങളിലും, റോഡിലും , ജോലി സ്ഥലത്തും വലയുമായി ഇരകളെ കാത്തിരിക്കുന്നു . പള്ളിലച്ചൻ, പൂജാരി , മദ്രസാ ഉസ്താദ് , അയൽവാസികൾ, ഡാൻസ്, മ്യൂസിക് മാസ്റ്റർമാർ ,ബസ് കണ്ടക്ടർ, ഓട്ടോ ഡ്രൈവർ , ട്യൂഷൻ സാർ ,സെയിൽ മാൻ, അദ്ധ്യാപകൻ, ബന്ധുക്കൾ, രണ്ടാനച്ഛൻ , എന്തിന് സ്വന്തം പിതാവ് വരെയുള്ള കുട്ടികൾ ഇടപെടുന്ന ആളുകൾ പീഡന വീരന്മാർ ആവുന്നു. ഒളിച്ചോടുന്നതും , കാണാതാവുന്നതുമായ പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുന്നു നമ്മുടെ പെൺകുട്ടികളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾക്ക് ചെയ്യാൻ സാധിക്കുന്ന ചില മുൻകരുതലുകൾ താഴെ കൊടുക്കുന്നു .
- പെൺകുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും അവരുമായി ഒരു സുഹൃത്ത് ബന്ധം ഉണ്ടാക്കുവാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. പല കുട്ടികളും വീട്ടിൽ രക്ഷകർത്താക്കൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് കൊണ്ടാണ് പല കാര്യങ്ങളും വീട്ടിൽ പറയാതെ പോകുന്നത്. പെൺകുട്ടികളോട് പ്രത്യേകിച്ച് അമ്മമാർ നല്ല ഒരു സുഹൃത്ത് ബന്ധം ഉണ്ടാക്കണം.മാസങ്ങളും, വർഷങ്ങളും നീണ്ട പ്രേമത്തിനൊടുവിൽ കുട്ടികൾ വീടു വിട്ടു പോകുമ്പോഴാണ് പല മാതാപിതാക്കളും അറിയുന്നത്.
- രാത്രി വളരെ വൈകിയും സ്വകാര്യ മുറിയിൽ ഉറക്കമിളച്ചു കുട്ടികൾ ഇരിക്കുന്നത് പഠിക്കാനാണോ അതോ മൊബൈൽ കമ്പനികൾ നൽകുന്ന ഫുൾ നൈറ്റ് ഫ്രീ ടോക്ക് ടൈം ഉപയോഗിച്ച് അല്ലെങ്കിൽ ജിയോ നൽകുന്ന ഫ്രീ ഇന്റർനെറ്റ് ഉപയോഗിച്ച് ചാറ്റ് ചെയ്യുകയാണോ എന്ന് ശ്രദ്ധിക്കണം .
- കുട്ടികളുടെ കൂട്ടുകാർ ആരൊക്കെ, ട്യൂഷൻ, എക്സ്ട്രാ ക്ലാസ് തുടങ്ങിയ പേരു പറഞ്ഞു കുട്ടികൾ പോകുന്നത് അവിടേക്കു തന്നെയോ എന്ന് ഉറപ്പ് വരുത്തണം . സ്കൂൾ അല്ലെങ്കിൽ ട്യൂഷൻ സെന്ററിൽ വിളിച്ചു ചോദിക്കണം.
- പെൺകുട്ടികളുടെ നല്ല കൂട്ടുകാർ ആവാൻ അമ്മമാർക്ക് കഴിയണം . എല്ലാം തുറന്നു പറയാനുള്ള സ്വാത ന്ത്രം അവർക്കുണ്ടാവണം.
- അനാവശ്യമായി ശരീരത്തിൽ തൊട്ടു കളിക്കാൻ വരുന്നവരോട് നോ പറയാൻ പഠിപ്പിക്കണം.
- നിരവധി പെൺ പീഡനങ്ങൾ അരങ്ങേറിയത് മാതാപിതാക്കൾ പെൺ കുട്ടികളെ വീട്ടിൽ തനിച്ചാക്കി ജോലിക്കോ, മറ്റു കാര്യങ്ങൾക്കോ പുറത്തുപോയപ്പോഴാണ് .കുട്ടികളുടെ സുരക്ഷ നാം ഉപേക്ഷയായി വിചാരിച്ചാൽ അവരെ നമുക്ക് നഷ്ടമായി എന്നുവരാം.
- അപരിചിതരായ ആളുകളോട് സോഷ്യൽ മീഡിയ ഉപയോഗിച്ചു ബന്ധം സ്ഥാപിക്കുന്നതും, വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ഷെയർ ചെയ്യുന്നതും നിരുത്സാഹപ്പെടുത്തണം. ഫേസ്ബുക് , വാട്സ് ആപ് ഇവയിലൂടെ പരിചയപെട്ട അപരിചി ത രായ ആളുകളുടെ കൂടെ വീട് വിട്ടു ഇറങ്ങി തിരിച്ച നിരവധി പെൺകുട്ടികൾ അവസാനം ചതിയിൽ പെട്ട് പെൺ വാണിഭ സംഘങ്ങളുടെ വലയിൽ കുരുങ്ങിയ സംഭവങ്ങൾ ഉണ്ട്.
- നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ ഉഴപ്പുക, എപ്പോഴും വിഷാദ ഭാവം, എന്തോ ഭയം ഉള്ളതുപോലെ പെരുമാറുക, സംസാരം കുറയുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ കാട്ടിയാൽ സ്കൂൾ കൗൺസിലർ അല്ലെങ്കിൽ സൈക്കോളജിസ്റ്റുകൾ ഇവരുടെ സേവനം തേടണം.
- അപരിചിതരും, പരിചയക്കാരും നൽകുന്ന ലിഫ്റ്റ് ഒഴിവാക്കണം. വീട്ടിലേക്കുള്ള വഴി വിജനമാണെങ്കിൽ ഒറ്റയ്ക്ക് സഞ്ചാരം ഒഴിവാക്കണം.
- കുട്ടികളുടെ അധ്യാപികമാരുടെ മൊബൈൽ നമ്പർ , കൂട്ടുകാരികളുടെ പേരെന്റ്സിന്റെ കോൺടാക്ട് നമ്പർ, ട്യൂഷൻ സെന്റർ നമ്പർ ഇവ ഉണ്ടായിരിക്കണം. എക്സ്ട്രാ ക്ലാസ്, പ്രൊജക്റ്റ് വർക്ക്, ട്യൂഷൻ എന്നിങ്ങനെ കള്ളം പറഞ്ഞു കാമുകനുമായി സിനിമ കാണാനും, പാർക്കിൽ പോയി ഇരിക്കാനും പോകുന്ന പെൺകുട്ടികൾ നഗരങ്ങളിലെ നിത്യ കാഴ്ചയാണ്. ക്ലാസ് ഉണ്ടോ, കുട്ടി അവിടെ എത്തിയിട്ടുണ്ടോ എന്നും ഇടയ്ക്കിടെ വിളിച്ചു ചോദിക്കുന്നത് നല്ലതാണ്.
- മാതാപിതാക്കളിൽ നിന്ന് ആവശ്യത്തിന് സ്നേഹവും, കരുതലും ലഭിക്കുന്ന കുട്ടികൾ മറ്റു സ്നേഹം തേടി പോവില്ല. മാതാപിതാക്കൾ തമ്മിലുള്ള കലഹം , പണത്തിനു പിന്നാലെ നടന്നിട്ടു സ്വന്തം കുട്ടികളോട് അവഗണന കാട്ടൽ ഇവ പെൺകുട്ടികളെ സ്നേഹവും , പരിഗണനയും കാട്ടി അടുത്തു കൂടുന്നവരുടെ വലയിൽ കുടുക്കുന്നു.
- അശ്ലീല സംസാരങ്ങൾ, ശരീരത്തിൽ സ്പർശിക്കൽ, വശപിശകായ നോട്ടം ഇവയെ മുളയിലെ നുള്ളാനും അത്തരം നീക്കങ്ങൾ പ്രധിരോധിക്കേണ്ടതിന് ആവശ്യമായ ധൈര്യം പെൺകുട്ടികൾക്കു നൽകാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
- പോലീസ് ഹെൽപ് ലൈൻ നമ്പർ , ചൈൽഡ് വെൽഫയർ കൗൺസിൽ, സ്ത്രി സുരക്ഷക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ഇവയുടെ നമ്പർ പെൺകുട്ടികൾ മനഃപ്പാഠമാക്കണം. വഴിയിലോ, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ ആരെങ്കിലും ശല്യം ചെയ്താൽ വേഗത്തിൽ സഹായം ലഭ്യമാക്കാവുന്നതാണ്.
- ആൺകുട്ടികളും ഇന്നത്തെക്കാലത്ത് സൂക്ഷിക്കേണ്ടതുണ്ട് . പ്രകൃതി വിരുദ്ധ പീഡനത്തിന് ആൺകുട്ടികളെ ഇരയാക്കുന്ന നിരവധി വാർത്തകൾ കേൾക്കാറുണ്ട് . പരിചയക്കാരായാലും , അപരിചിതരായാലും സമ്മാനങ്ങൾ നൽകി അടുത്തുകൂടുന്നവരെ, ശരീരത്തിൽ അനാവശ്യമായി സ് പർശിക്കുന്നവരെ, മൊബൈൽ തരാം , ഐസ് ക്രീം വാങ്ങിത്തരാം എന്നിങ്ങനെ വാഗ്ദാ നങ്ങൾ നൽകുന്നവരെ , ലിഫ്റ്റ് നൽകുന്നവരെ ഒക്കെ ഒഴിഞ്ഞു മാറുന്നതാണ് നല്ലതെന്നു നമ്മുടെ കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഓർമ്മക്കുറിവിന് പരിഹാരം കാണാം ജീവിത ശൈലിയിലെ ഈ മാറ്റങ്ങളിലൂടെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.