സെയിൽസുമായി ബന്ധപ്പെട്ട ലേഖനത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെയിൽസ്മാൻമാരുടെ പ്രോഡക്റ്റ് നോളജ്. സെയിൽസ്മാൻമാർക്ക് ആദ്യമായി താൻ സെയിൽസ് നടത്തുന്ന പ്രോഡക്റ്റിനെ കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടാകണം. പലപ്പോഴും പല സെയിൽസ്മാൻമാരും നന്നായി സംസാരിക്കുമെങ്കിലും അല്ലെങ്കിൽ നന്നായി അവതരിപ്പിക്കുമെങ്കിലും സെയിൽസ് നോളജ് ഉണ്ടാകില്ല അതുപോലെ തന്നെ പ്രോഡക്റ്റ് നോളജ് ഉണ്ടാകില്ല. ഈ പ്രോഡക്റ്റ് നോളജ് ഇല്ലെങ്കിൽ സെയിൽസിൽ ഒരിക്കലും വിജയിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കി വയ്ക്കേണ്ടതാണ്. അതായത് പ്രോഡക്റ്റിന്റെ വില, എക്സ്പയറി ഡേറ്റ്, അതിന്റെ വെയിറ്റ്,അത് ഉപയോഗിക്കേണ്ട രീതി,സർവീസ് ചെയ്യേണ്ട രീതി, അതുപോലെ തന്നെ ഓപ്പോസിറ്റ് ബ്രാൻഡ് വിൽക്കുന്ന പ്രോഡക്ടുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ പ്രോഡക്റ്റ്നുള്ള ഗുണനിലവാരം അല്ലെങ്കിൽ ആ മറ്റ് പ്രോഡക്റ്റിന്റെ ഡിമെരിറ്റ്സ് എന്നിവയെ കുറിച്ച് വ്യക്തമായ പഠനം നടത്തിയിരിക്കണം. ഈ തരത്തിൽ അറിഞ്ഞു വെച്ചിരിക്കുന്ന അറിവുകൾ കൊണ്ടുള്ള നേട്ടം തീർച്ചയായും കിട്ടും.
- അതിൽ ആദ്യത്തേതാണ് ആത്മവിശ്വാസം വളർത്തുമെന്നത്. നിങ്ങൾക്ക് നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് വ്യക്തമായി സംസാരിക്കുവാൻ പ്രോഡക്റ്റ് നോളജ് ഉപകരിക്കും. നിങ്ങൾക്ക് പ്രോഡക്റ്റ് നോളജ് ഉണ്ടെങ്കിൽ മാത്രമേ ഒരു കസ്റ്റമർ ചോദിക്കുമ്പോൾ ആ പ്രോഡക്റ്റിനെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു കൊടുക്കുവാൻ സാധിക്കുകയുള്ളൂ അത് നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
- രണ്ടാമത്തെ വലിയൊരു ഗുണമാണ് കസ്റ്റമറിന്റെ സംശയവും ഒബ്ജക്ഷനും നിങ്ങൾക്ക് മാറ്റിയെടുക്കുവാൻ സാധിക്കും. കസ്റ്റമർ സ്വാഭാവികമായി ചില സംശയങ്ങൾ ഉന്നയിക്കുകയും പ്രോഡക്റ്റിനെ ചില ഒബ്ജക്ഷൻ പറയാറുണ്ട്. പ്രോഡക്റ്റ് നോളജ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇതിനെതിരെ അവരടുത്ത് സംസാരിക്കാൻ സാധിക്കുകയുള്ളൂ.
- മൂന്നാമത്തെ ഗുണമാണ് ഓപ്പോസിറ്റ് നിൽക്കുന്ന ബ്രാൻഡുമായി നിങ്ങളുടെ പ്രോഡക്ടിനെ കമ്പയർ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും. ആ വ്യത്യാസം പറഞ്ഞുകൊണ്ട് കസ്റ്റമറിന്റെ വിശ്വാസ്യത നേടിയെടുക്കുവാൻ സ്വാഭാവികമായും നിങ്ങൾക്ക് സാധിക്കും. പ്രോഡക്റ്റ് നോളജ് ഉള്ള ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
- അടുത്ത മറ്റൊരു ഗുണമാണ് നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് ഒരു കസ്റ്റമറുമായി സംസാരിക്കുമ്പോൾ പ്രോഡക്റ്റിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയാണെങ്കിൽ ആ കസ്റ്റമർ സംതൃപ്തൻ ആവു. എല്ലാ കസ്റ്റമറും ആഗ്രഹിക്കുന്നത് ഇതാണ് പല സെയിൽസ്മാൻമാരും കച്ചവടം നടക്കുന്നതിന് വേണ്ടി എന്തെങ്കിലുമൊക്കെ പ്രോഡക്റ്റിനെ കുറിച്ച് പറയുകയാണ് പതിവ്. പക്ഷേ നിങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് വ്യക്തമായ രീതിയിൽ കസ്റ്റമറിന് പറഞ്ഞു കൊടുക്കുകയാണെങ്കിൽ അവർ വളരെ സംതൃപ്തൻ ആവുകയും നിങ്ങളോട് വളരെ താല്പര്യമുള്ള ഒരാളായി മാറുകയും ചെയ്യും. ഇങ്ങനെ ആ കസ്റ്റമറുമായി വളരെ നല്ല ഒരു വ്യക്തിബന്ധം സൃഷ്ടിക്കുവാൻ നിങ്ങൾക്ക് സാധിക്കും. അതിലൂടെ മികച്ച ബിസിനസ് നിങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കും. ഇത് നിങ്ങൾക്ക് സെയിൽസിന്റെ ഫീഡ്ബാക്ക് എടുക്കുവാനും തുടർന്നുള്ള ലീഡുകൾ കിട്ടുന്ന തരത്തിലുള്ള ഒരു ബന്ധം നിങ്ങൾക്ക് കസ്റ്റമറുമായി സൃഷ്ടിക്കുവാൻ സാധിക്കും. ഇത് കൊണ്ട് തന്നെ പ്രോഡക്റ്റ് നോളജ് ഒരു സെയിൽസ്മാനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രോഡക്റ്റ് നോളജ് ഇല്ലെങ്കിൽ ആ സെയിൽ നടക്കുവാൻ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും തങ്ങളുടെ പ്രോഡക്റ്റിനെ കുറിച്ച് വ്യക്തമായ ധാരണ അല്ലെങ്കിൽ വ്യക്തമായ പഠനം നടത്തിയതിനുശേഷം മാത്രമേ ജോലിയിൽ ഇറങ്ങുവാൻ പാടുള്ളൂ.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

സെയിൽസ് വിജയത്തിന്റെ രഹസ്യം: കേൾക്കാനുള്ള കഴിവ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.