- Trending Now:
സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും, യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരം വിപണിയിലെത്തിക്കുമെന്നു വ്യക്തമായിട്ടും എണ്ണവില കുതിക്കുന്നത് ആശങ്കാജനകമാണ്
രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും 120 ഡോളറിനോട് അടുത്തു. സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും, യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരം വിപണിയിലെത്തിക്കുമെന്നു വ്യക്തമായിട്ടും എണ്ണവില കുതിക്കുന്നത് ആശങ്കാജനകമാണ്. ഇതോടെ പണപ്പെരുപ്പ, സാമ്പത്തികമാന്ദ്യ ഭീഷണി പതിന്‍മടങ്ങ് വര്‍ധിച്ചു. യു.എസ്, യു.കെ. സമ്പദ്വ്യവസ്ഥകളടക്കം സാമ്പത്തികമാന്ദ്യത്തിലേക്ക് അടുക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇതേ പണപ്പെരുപ്പത്തിലാണ് രാജ്യത്തെ വാഹന ഉടമകള്‍ ആശ്വാസം കണ്ടെത്തുന്നത്.
രാജ്യാന്തര എണ്ണവില കുതിച്ചിട്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ മൗനം തുടരാനുള്ള കാരണം പണപ്പെരുപ്പം തന്നെയാണ്. പണപ്പെരുപ്പം കുതിച്ചുയര്‍ന്നിരികേ ഇന്ധനവില വര്‍ധിച്ചാല്‍ സകലമാന മേഖലയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. പണപ്പെരുപ്പം പിടിച്ചുകെട്ടുന്നതിനായി വില വര്‍ധിപ്പിക്കാതിരിക്കാന്‍ കമ്പനികള്‍ക്കു സര്‍ക്കാരില്‍ നിന്നു സമ്മര്‍ദമുണ്ട്. ഇതു മാത്രമാണ് നിലവില്‍ സാധാരണക്കാര്‍ക്ക് ഒരു ആശ്വാസം. എണ്ണക്കമ്പനികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനു തന്നെയാണ്.
വാഹനമേഖലയില്‍ മൊത്തം പ്രശ്നം; വലഞ്ഞ് ഉപഭോക്താക്കള്‍
... Read More
എണ്ണവില കുതിച്ചുയരുമ്പോഴുംകമ്പനികള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം 135 രൂപയോളം കുറവ് പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില വര്‍ധിപ്പിക്കാന്‍ പ്രാദേശിക എണ്ണക്കമ്പനികള്‍ക്കു സ്വതന്ത്രാധികാരം ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടെന്ന് അടുത്തിടെ എണ്ണമന്ത്രാലയം പ്രതിനിധി വ്യക്തമാക്കിയത് ശരിവയ്ക്കുന്നതാണ് ഈ നടപടി. അടുത്തിടെ പാകിസ്ഥാനില്‍ ഇന്ധനവില ഒറ്റയടിക്ക് 30 രൂപ കൂട്ടിയിരുന്നു. ശ്രീലങ്കിലും കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്.
കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി ഇക്കഴിഞ്ഞ മേയ് 21നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും, ഡീസല്‍ ലിറ്ററിന് ആറ് രൂപയും കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9.50 രൂപയും, ഡീസല്‍ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചു. പെട്രോള്‍ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തില്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.52 രൂപയും, ഡീസല്‍ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.