Sections

രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു

Tuesday, Aug 01, 2023
Reported By admin
gas

കഴിഞ്ഞ മാസം നാലാം തീയതി വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 7 രൂപയാണ് വർധിച്ചത്


രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില  (LPG Gas Cylinder Price) കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് (Commercial lpg cylider) 99.75 രൂപയാണ് കുറഞ്ഞത്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ഇനിമുതൽ 1680 രൂപ നൽകണം. 

അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. നേരത്തെ 1780 രൂപ നൽകണമായിരുന്നു. ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 1680 രൂപ, കൊൽക്കത്തയിൽ 1802.50 രൂപ, മുംബൈയിൽ 1640.50 രൂപ,ചെന്നൈയിൽ 1852.50 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ മാസം നാലാം തീയതി വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 7 രൂപയാണ് വർധിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.