Sections

തൊഴിലുടമകൾക്ക് സൗജന്യ ജോബ് പോർട്ടലുമായി ടെക്‌നോപാർക്കിലെ ഐടി കമ്മ്യൂണിറ്റി

Wednesday, Apr 22, 2026
Reported By Admin
Prathidhwani Launches Free IT Job Portal in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയിലേക്ക് മികച്ച പ്രതിഭകളെ കണ്ടെത്താനും നിയമിക്കുന്നതിനുമായി ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ ഫോറമായ പ്രതിധ്വനി സൗജന്യ ജോബ് പോർട്ടൽ ആരംഭിച്ചു.

https://jobs.prathidhwani.org/ എന്ന ജോബ് പോർട്ടൽ കേരളത്തിലുടനീളമുള്ള ഐടി പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ തൊഴിലുടമകളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന റിക്രൂട്ട്മെൻറ് പ്ലാറ്റ് ഫോമാണ്. തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിൻറെ ഐടി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

വെബ് പോർട്ടലിലൂടെ എളുപ്പത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും തൊഴിലുടമകൾക്ക് സാധിക്കും. ഓരോ ഒഴിവിലേക്കുമുള്ള അപേക്ഷകൾ കാണാനും ട്രാക്ക് ചെയ്യാനും ഒരു സജീവ ഡാഷ്ബോർഡ് ആക്സസ് ചെയ്യാനുമാകും. പോർട്ടൽ വഴി തൊഴിലുടമകൾക്ക് ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങി കേരളത്തിലെ മുൻനിര ഐടി ഹബ്ബുകളിൽ നിന്നുള്ള പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ കഴിയും.

കേരളത്തിലുടനീളം അംഗങ്ങളുള്ള പ്രതിധ്വനി വാട് സാപ് നെറ്റ് വർക്ക് വഴിയും ജോലിയുമായി ബന്ധപ്പെട്ട പോസ്റ്റിംഗുകൾ പങ്കിടും. ഈ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതിന് സബ്സ്ക്രിപ്ഷൻ ഫീസ് ഇല്ല.

സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ), മുൻനിര സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവരുടെ റിക്രൂട്ട്മെൻറ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ജോബ് പോർട്ടൽ പ്രയോജനപ്പെടുത്താനാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.