Sections

പവര്‍ബോള്‍ ജാക്ക്‌പോട്ട് സമ്മാനതുക ഒരു ബില്വണ്‍ ഡോളര്‍

Tuesday, Nov 01, 2022
Reported By MANU KILIMANOOR

കാലിഫോര്‍ണിയാ, ഫ്‌ളോറിഡാ, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കാണ് ഭാഗ്യം ലഭിച്ചത്

ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പവര്‍ബോള്‍ ജാക്‌പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളറായി ഉയര്‍ന്നു.ഒക്ടോബര്‍ 29 ശനിയാഴ്ച നടന്ന ഭാഗ്യകുറി നറുക്കെടുപ്പില്‍ ഭാഗ്യവാനെ കണ്ടെത്തുവാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31 തിങ്കളാഴ്ച വീണ്ടും നറുക്കെടുക്കുമ്പോള്‍ ഭാഗ്യവാന് ലഭിക്കുക ഒരു ബില്യണ്‍ ഡോളറാണ്. എല്ലാ കിഴിവുകളും കഴിച്ചു ഭാഗ്യവാന് 497.3 മില്യണ്‍ ഡോളര്‍ ലഭിക്കും.ശനിയാഴ്ച പവര്‍ബോള്‍ സമ്മാനതുകയായ 825 മില്യണ്‍ ഡോളര്‍ 40, 19, 57, 31, 46 പവര്‍ബോള്‍ 23നാണ് ലഭിച്ചത്.

ശനിയാഴ്ച ആറു ടിക്കറ്റുകള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചിരുന്നു.വേള്‍ഡ് റിക്കാര്‍ഡ് കുറിക്കപ്പെട്ട 2016 ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക ലഭിച്ചത്. 1.586 ബില്യണ്‍ ഡോളര്‍. മൂന്നു പേര്‍ക്കാണ് ഈ സമ്മാനതുക വിഭാഗിച്ചു നല്‍കിയത്. കാലിഫോര്‍ണിയാ, ഫ്‌ളോറിഡാ, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കാണ് ഭാഗ്യം ലഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.