Sections

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

Tuesday, Dec 06, 2022
Reported By MANU KILIMANOOR

പോസ്റ്റ്ഓഫീസ് ആര്‍ ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണ്

പോസ്റ്റ് ഓഫീസ് നിക്ഷേപം അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ക്ക് നേരിട്ടോ നടത്താവുന്നതാണെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പോസ്റ്റ്ഓഫീസ് ആര്‍ ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണ്. ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കി ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണ്.

നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ്ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്. ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.