Sections

പിഎൻബി സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ആവറേജ് ബാലൻസ് നിലനിർത്താത്തവർക്കുള്ള പിഴ ഒഴിവാക്കി

Thursday, Jul 03, 2025
Reported By Admin
PNB Waives Minimum Balance Penalty on Savings Accounts

ന്യൂഡൽഹി - സാമ്പത്തിക ഉൾപ്പെടുത്തലും ഉപഭോക്തൃ ശാക്തീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി നീക്കത്തിൽ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ആവറേജ് ബാലൻസ് (എംഎബി) നിലനിർത്താത്തവർക്കുള്ള പിഴ ഈടാക്കൽ ഒഴിവാക്കി.

2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉപഭോക്തൃ - സൗഹൃദ സംരംഭം, സ്ത്രീകൾ, കർഷകർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ തുടങ്ങിയ മുൻഗണനാ വിഭാഗങ്ങളെ പിന്തുണയ്ക്കുക, ബാലൻസ് മെയിന്റനൻസ് പിഴകളുടെ സമ്മർദ്ദമില്ലാതെ ബാങ്കിംഗ് സേവനങ്ങളിലേക്ക് ലളിതവും, കൂടുതൽ സമഗ്രവുമായ പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

പിഎൻബി എംഡിയും സിഇഒയുമായ ശ്രീ അശോക് ചന്ദ്ര പറഞ്ഞു, ''ഇൻക്ലൂസീവ് ബാങ്കിംഗിനോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ഈ ചാർജുകൾ ഒഴിവാക്കുന്നത് ഉപഭോക്താക്കളിൽ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുകയും ഔപചാരിക ബാങ്കിംഗ് ആവാസവ്യവസ്ഥയിൽ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.''

ഈ നടപടിയിലൂടെ, ബാങ്കിംഗ് കൂടുതൽ പ്രാപ്യവും എല്ലാവർക്കും തുല്യവുമാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ, സാമൂഹിക ഉത്തരവാദിത്തമുള്ളതും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു സ്ഥാപനമെന്ന നിലയിൽ പിഎൻബി അതിന്റെ പങ്ക് വീണ്ടും ഉറപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.