Sections

സൈനികർക്കുള്ള രക്ഷക് പ്ലസ് സേവിംഗ്സ് അക്കൗണ്ട് സ്കീമിന് കീഴിൽ പിഎൻബി 17.02 കോടി രൂപ വിതരണം ചെയ്തു

Thursday, Jun 19, 2025
Reported By Admin
PNB Disburses ₹17.02 Crore to Families of Fallen Soldiers Under Rakshak Plus Scheme

ന്യൂഡൽഹി: രാജ്യത്തെ സംരക്ഷിക്കുന്ന ധീരജവാന്മാർക്കുള്ള പിന്തുണ ഉറപ്പിച്ചുകൊണ്ട്, മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), സൈനിക സേവനത്തിനിടയിൽ ജീവത്യാഗം ചെയ്ത 26 പ്രതിരോധ, അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജൂൺ 11 വരെ, പിഎൻബി തങ്ങളുടെ രക്ഷക് പ്ലസ് സ്കീമിന് കീഴിൽ 17.02 കോടി രൂപയുടെ സഹായം വിതരണം ചെയ്തു.

പിഎൻബി ഉദ്യോഗസ്ഥർ, പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ചാണ്, വിവിധ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങളിലായി സൈനികരുടെ കുടുംബങ്ങൾക്ക് ചെക്കുകൾ കൈമാറിയത്.

പിഎൻബി ബിഎആർഎം സിജിഎം ബിനയ് ഗുപ്ത പറഞ്ഞു, ''രക്ഷക് പ്ലസ് പദ്ധതിയിലൂടെ, പിഎൻബി സാമ്പത്തിക സഹായം മാത്രമല്ല വാഗ്ദാനം ചെയ്യുന്നത് - നമ്മുടെ സൈനികരുടെ ത്യാഗങ്ങൾക്കുള്ള ആദരവിന്റെയും നിലനിൽക്കുന്ന പിന്തുണയുടെയും പ്രതീകമായി ഇത് പ്രവർത്തിക്കുന്നു.''

രക്ഷക് പ്ലസ് പദ്ധതി പ്രകാരം സ്ഥിരമായ വൈകല്യമോ മരണമോ സംഭവിച്ചാൽ 1 കോടി രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസും വ്യോമാപകടത്തിൽ മരണം സംഭവിച്ചാൽ 1.5 കോടി രൂപയുടെ എയർ ആക്സിഡന്റ് കവറേജും നൽകുന്നു. ഭാഗിക വൈകല്യ കവറേജും യൂണിഫോമിലുള്ളവരുടെ ആവശ്യങ്ങൾക്കനുസൃതമായി സമഗ്രമായ മറ്റു ആനുകൂല്യങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.