Sections

'.bank.in' ഡൊമെയ്നിലേക്ക് കോർപ്പറേറ്റ് വെബ്സൈറ്റ് മൈഗ്രേറ്റ് ചെയ്ത് പഞ്ചാബ് നാഷണൽ ബാങ്ക്

Wednesday, Aug 20, 2025
Reported By Admin
PNB Migrates to Secure .bank.in Domain

ന്യൂഡൽഹി: മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഉപഭോക്തൃ സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗിനോടുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ആർബിഐ സർക്കുലറിന് അനുസൃതമായി തങ്ങളുടെ കോർപ്പറേറ്റ് വെബ്സൈറ്റ് '.bank.in' ഡൊമെയ്നിലേക്ക് (https://pnb.bank.in) വിജയകരമായി മൈഗ്രേറ്റ് ചെയ്തു.

'.bank.in' ലേക്ക് മൈഗ്രേറ്റ് ചെയ്ത ആദ്യ പൊതുമേഖലാ ബാങ്കാണ് പിഎൻബി. ഈ ഡൊമെയ്നിന്റെ എക്സ്ക്ലൂസീവ് രജിസ്ട്രാറായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജിയുടെ (ഐഡിആർബിടി) മാർഗ്ഗനിർദ്ദേശ പ്രകാരമാണ് മാറ്റം വിജയകരമായി പൂർത്തിയാക്കിയത്.

'.bank.in' ഡൊമെയ്ൻ ബാങ്കുകൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നതാണ്. ഇത് തട്ടിപ്പുകൾ ചെറുക്കുന്നതിനും സൈബർ സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ബാങ്കിംഗിൽ പൊതുജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.