- Trending Now:
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃഷി വകുപ്പിന്റെ AIMS പോർട്ടൽ വഴി നൽകണം. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റ ബേസ്(ഫെഡറേറ്റഡ് ഫോർമർ ഡാറ്റ ബേസ്) രൂപീകരിക്കുന്നതിന്റെ ഭാഗമായാണിത്.
പിഎം കിസാന്‍ പദ്ധതിയിലൂടെ 6000 രൂപ ലഭിക്കാന്‍ ഇനി ഈ രേഖകളും നിര്‍ബന്ധം... Read More
പദ്ധതിയുടെ ആനുകൂല്യം തുടർന്നു ലഭിക്കുന്നതിനായി ജൂലൈ 31നു മുൻപ് എയിംസ് പോർട്ടലിൽ സ്വന്തം ഭൂമി സംബന്ധിച്ച വിവരങ്ങൾ നൽകണം. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഇ-കെ.വൈ.സിയും നിർബന്ധമാക്കിയിട്ടുണ്ട്.ജൂലൈ 31നു മുൻപ് പോർട്ടൽ വഴി നേരിട്ടോ അക്ഷയ, സി.എസ്.സി. തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ- കെവൈസി(e- KYC)യും ചെയ്യണമെന്നാണ് ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.