- Trending Now:
തിരുവനന്തപുരം: ഐടി, സ്റ്റാർട്ടപ്, വ്യവസായ മന്ത്രിയായി ചുമതലയേറ്റ പി.കെ കുഞ്ഞാലിക്കുട്ടി ടെക്നോപാർക്ക് സന്ദർശിച്ചു. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയെക്കുറിച്ച് ഐടി പാർക്ക് സിഇഒമാരുമായും പ്രധാന സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി സംവദിച്ചു.
സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ എന്നിവർ മന്ത്രിയെ ടെക്നോപാർക്കിലേക്ക് സ്വാഗതം ചെയ്തു.
ആശയവിനിമയത്തിനിടെ 'കേരള ടെക് മേഖല: സാഹചര്യവും ലക്ഷ്യങ്ങളും' എന്ന വിഷയത്തിൽ സീറാം സാംബശിവ റാവു വിശദമായ അവതരണം നടത്തി. ഐടി മേഖലയിലെ ലക്ഷ്യങ്ങളും വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. നിലവിൽ പ്രവൃത്തിപഥത്തിലുള്ള പദ്ധതികൾ, ഭാവി പദ്ധതികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേഷൻ, സംരംഭകത്വം എന്നിവയെക്കുറിച്ചും പരാമർശിച്ചു.
ഐടി പാർക്കുകളിലെയും പ്രമുഖ ഐടി, ഐടി അധിഷ്ഠിത സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി.
ഇൻഫോപാർക്ക് കൊച്ചി, സൈബർപാർക്ക് കോഴിക്കോട് എന്നിവയുടെ സിഇഒ സുശാന്ത് കുറുന്തിൽ, കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സിഇഒ അനൂപ് അംബിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (ഡിയുകെ) വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെഎസ് ഐടിഐഎലിൻറെയും കെ-ഫോണിൻറെയും എംഡി ഡോ. സന്തോഷ് ബാബു (റിട്ട.), ഐഐഐഐടിഎം-കെ ഡയറക്ടറും മേക്കർ വില്ലേജ് പ്രൊഫസർ ഇൻ ചാർജുമായ ഡോ. അലക്സ് പി ജെയിംസ്, ഐസിഎഫ്ഒഎസിൻറെയും സി-ഡിറ്റിൻറെയും ഡയറക്ടർ ഡോ. സുനിൽ ടിടി, കെസ്പേസ് ചീഫ് ഫിനാൻസ് ഓഫീസർ ഗായത്രി കെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാരിൻറെ ഐടി സ്ട്രാറ്റജിസ്റ്റുമാരായ ഡോ. അനൂപ നാരായണൻ, ശ്രീനാഥ് ജ്ഞാനേശ്വർ, അക്ഷയ് കണ്ണൻ, പ്രകാശ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.