- Trending Now:
ബെംഗളൂരു: ദക്ഷിണേന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി എഡ്ടെക് പ്ലാറ്റ്ഫോം ഫിസിക്സ്വാല. അടുത്ത രണ്ട് വർഷത്തേക്ക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫിസിക്സ്വാല (പിഡബ്ല്യൂ) സ്ഥാപകനും സിഇഒയുമായ അലഖ് പാണ്ഡെ, തിരുപ്പതിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പാണ്ഡെ വ്യക്തമാക്കി.
2020ൽ അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും ചേർന്ന് സ്ഥാപിച്ച ഫിസിക്സ്വാല ഇതുവരെ നാല് കോടിയിലധികം വിദ്യാർഥികളിലെത്തിയതായി കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയിലെ വിപുലീകരണത്തിന്റെ ഭാഗമായി മോഹൻ ബാബു സർവകലാശാലയുമായി അഞ്ച് വർഷത്തെ പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 18,000ത്തിലധികം വിദ്യാർഥികൾക്ക് ഓൺലൈൻ എഐ, നൈപുണ്യ വികസനം, കരിയർ കേന്ദ്രീകൃത കോഴ്സുകൾ ലഭ്യമാക്കും. ഹിന്ദി, ഇംഗ്ലീഷ്, എന്നിവയ്ക്ക് പുറമെ ഒമ്പത് പ്രാദേശിക ഭാഷകളിലും ഫിസിക്സ്വാല കോഴ്സുകൾ നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.