Sections

ഇനി മുതൽ പിൻ നൽകാതെ തന്നെ പേയ്മെന്റ് നടത്താം; യുപിഐ ലൈറ്റുമായി ഫോൺ പേ

Wednesday, May 03, 2023
Reported By admin
phonepe

കെവൈസി ഇല്ലാതെ തന്നെ ലൈറ്റ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനും ഉപഭോക്താവിന് കഴിയും


ഇനി മുതൽ പിൻ നൽകാതെ തന്നെ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേയിൽ ഇടപാട് നടത്താം. മറ്റൊരു ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിന് പിന്നാലെ ഫോൺ പേയിലും യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചു.

ചില ഉപാധികളോടെ പിൻ നൽകാതെ തന്നെ സുഗമമമായി ഇടപാട് നടത്താൻ സാധിക്കുന്നതാണ് യുപിഐ ലൈറ്റ്. 200 രൂപയിൽ താഴെ മൂല്യമുള്ള ഇടപാടുകളാണ് ഇത്തരത്തിൽ നടത്താൻ സാധിക്കുക. ഡിവൈസിലെ യുപിഐ ലൈറ്റ് ബാലൻസിൽ നിന്നാണ് തുക ഡെബിറ്റ് ചെയ്യുന്നത്. അതുകൊണ്ട് വേഗത്തിൽ ഇടപാട് പൂർത്തിയാക്കാൻ സാധിക്കും. ഉപഭോക്താവിന്റെ ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനത്തിലേക്ക് പോകാതെ തന്നെ ഇടപാട് നടത്തുന്നത് കൊണ്ടാണ് വേഗത്തിൽ പണം കൈമാറാൻ സാധിക്കുന്നത്.

ഫോൺപേയിലെ യുപിഐ ലൈറ്റ് ഫീച്ചർ എല്ലാ ബാങ്കുകളും സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ഉപഭോക്താവിന് ഏതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാൻ സാധിക്കും. കെവൈസി ഇല്ലാതെ തന്നെ ലൈറ്റ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനും ഉപഭോക്താവിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. യുപിഐ ലൈറ്റ് ഇടപാടുകളുടെ ചരിത്രം മെസേജ് ആയി അപ്പപ്പോൾ തന്നെ ഇടപാടുകാരെ അറിയിക്കാനും സംവിധാനമുണ്ട്.

യുപിഐ ലൈറ്റ് ആക്ടിവേറ്റ് ചെയ്യുന്ന വിധം:

ഫോൺ പേ ആപ്പിൽ ഹോം സ്ക്രീനിൽ കാണുന്ന യുപിഐ ലൈറ്റിൽ ക്ലിക്ക് ചെയ്ത് ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്

യുപിഐ ലൈറ്റിൽ സൂക്ഷിക്കേണ്ട തുക നൽകിയ ശേഷം ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക

യുപിഐ പിൻ നൽകുന്നതോടെ ലൈറ്റ് അക്കൗണ്ട് ആക്ടീവ് ആകും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.