- Trending Now:
വിവിധ വിഭാഗങ്ങളിൽ ആകർഷക ആനുകൂല്യങ്ങളുമായി ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ പ്രഖ്യാപിച്ചു. മെയ് നാലിനു 12 മണി മുതൽ ആരംഭിക്കുന്ന സെയിൽ പ്രൈം ഉപഭോക്താക്കൾക്ക് മെയ് നാലിന് അർധരാത്രി മുതൽ ലഭ്യമാകും.
ആനുകൂല്യങ്ങൾക്കും ഇളവുകൾക്കും ഒപ്പം പ്രമുഖ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം വരെയുള്ള ഇളവും ഇഎംഐ സൗകര്യവും നൽകും. ഗ്രാന്റ് ഓപണിങ് ഡീലുകൾ, ബ്ലോക്ബസ്റ്റർ ഡീലുകൾ, രാത്രി എട്ടു മണി മുതൽ അർധരാത്രി വരെയുള്ള 8 പിഎം ഡീലുകൾ, 999 രൂപയ്ക്ക് താഴെയുള്ള ബാർഗെയിൻ ഡീലുകൾ തുടങ്ങിയവയാണ് സെയിലിന്റെ ഭാഗമായി ആമസോൺ അവതരിപ്പിക്കുന്ന മറ്റ് സവിശേഷതകൾ. ഓരോ ദിവസവും ഗ്രേറ്റ് സ്റ്റിക്കർ കാഷ് ബാക്ക് നേടാനും സ്പിൻ ആന്റ് വിൻ വഴി അഞ്ചു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
ആൻഡ്രോയിഡ് കേസിൽ ഇന്ത്യയിൽ ഭീമമായ തുക പിഴയടച്ച് ഗൂഗിൾ... Read More
മൊബൈൽ, അക്സസ്സറികൾ എന്നിവയിൽ 40 ശതമാനം വരെ ഇളവ്, എക്സ്ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ, കൂപണുകൾ എന്നിവയും സെയിലിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, അക്സസ്സറി വിഭാഗത്തിൽ 75 ശതമാനം വരെയാണ് ഇളവ്.
മൊബൈൽ വിഭാഗത്തിൽ സാംസങ് ഗാലക്സി എം 04ന് 6,999 രൂപ, റെഡ്മി 12 സി 8,999 രൂപ, വൺ പ്ലസ് നോർഡ് സിഇ 2 ലൈറ്റ് 18,499 രൂപ, ഇലക്ട്രോണിക്സ് വിഭാഗത്തിൽ അസുസ് ടിയുഎഫ് ഗെയിമിങ് എ13 49,990 രൂപ, ബോട്ട് എയർഡോപ്സ് 141 ടിഡബ്ലിയുഎസ് ബ്ലാക്ക് 999 രൂപ സാംസങ് ഗാലക്സി ടാബ് എസ്8 52,999 രൂപ, എൽജി (55) 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 46,999 രൂപ തുടങ്ങിയ നിരവധി ആകർഷക ഓഫറുകളും സെയിൽ കാലത്തേക്കായി അവതരിപ്പിച്ചിട്ടുണ്ട്. ആമസോൺ ഫാഷൻ, ഇന്ത്യൻ സ്മോൾ ബിസിനസ്, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഗ്രേറ്റ് സമ്മർ സെയിൽ ആനുകൂല്യങ്ങളുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.